വിവാഹം ശേഷം സ്ത്രീകൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ അന്വേഷിക്കുന്നത് ഇക്കാര്യങ്ങളാണ്

Spread the love

ദിവസവും ഒരു തവണയെങ്കിലും ഗൂഗിൾ സെർച്ച് ചെയാത്തവരായി ആരും കാണില്ല. എന്തു സംശയത്തിനും ഞൊടിയിടെ ഗൂഗിൾ ഉത്തരം തരും.അത്തരത്തിൽ വിവാഹ ശേഷം യുവതികൾക്ക് ഉണ്ടാവുന്ന സംശങ്ങൾക്ക് അറുതിയില്ല.അത് എന്താ അങ്ങനെ,ഇങ്ങനെ എല്ലാത്തിനും സംശയം.

മറ്റൊരു വീട്ടിലേക്ക് പറിച്ചു നടപ്പെടുന്നതിന്റെ ആശങ്കയും ആധിയുമെല്ലാം ഭൂരിഭാഗം യുവതികൾക്കുമുണ്ടാകും. മറ്റുള്ളവരോട് ചോദിയ്ക്കാൻ മടിയുള്ള പല കാര്യങ്ങളും ഇവരുടെ മനസിനെ അലട്ടിക്കൊണ്ടിരിക്കും. ഇങ്ങനെ വിവാഹ ശേഷം യുവതികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരയുന്നത് എന്താണെന്ന് അറിയാമോ.

അതിനെ സംബന്ധിച്ച് പുതിയ ഗവേഷണങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവാഹശേഷം മിക്ക സ്ത്രീകളും ചെറിയ പ്രശ്നങ്ങൾക്ക് പോലും ഉത്തരം തേടുന്നത് ഗൂഗിളിലാണെന്ന് ഈ സർവേയിൽ പറയുന്നു. പുതുതായി വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരയുന്ന ചോദ്യം എന്തൊക്കെയാണെന്ന് നോക്കിയാലോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹശേഷം മിക്ക സ്ത്രീകളും ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരയുന്നത് ഭർത്താവിനെ എങ്ങനെ നിയന്ത്രിക്കാമെന്നാണ്. തന്റെ ഭർത്താവിനെ ഇംപ്രസ് ചെയ്യാനുള്ള വഴികൾ മുതൽ ഭർത്താവിനെ സന്തോഷിപ്പിക്കാനുള്ള വഴികൾ, ഭർത്താവിന്റെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പാചകക്കുറിപ്പ് എന്നിവ വരെ കൂടുതലായി തെരയാറുണ്ടെന്നാണ് റിപ്പോർട്ട്.

ഗർഭം ധരിക്കാനുള്ള ശരിയായ പ്രായം, ഭർത്താവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അനുസരിച്ച് കാര്യങ്ങൾ അറിയാൻ ഗൂഗിളിനെ ആശ്രയിക്കുന്നു. കൂടാതെ വിവാഹ ശേഷം എങ്ങനെ ഭർത്താവിന്റെ കുടുംബവുമായി ബന്ധം വളർത്തിയെടുക്കാമെന്നും സ്ത്രീകൾ തെരയാറുണ്ട്. ഇന്ത്യയിലെ സ്ത്രീകൾ അവരുടെ പ്രദേശവും ഭർത്താവിന്റെ പ്രദേശവും തമ്മിലുള്ള മതപരമായ ആചാരങ്ങളിലെ വ്യത്യാസം എന്തൊക്കെയാണെന്നും തിരയാറുണ്ട്