video
play-sharp-fill
മൂത്തമകന്റെ വിവാഹത്തിൽ കോടിയേരിയുടെ ഭാര്യ പങ്കെടുത്തത് സ്വർണ്ണ നൂൽ ചേർത്ത് നെയ്ത പട്ടുസാരിയും 35 ലക്ഷത്തിന്റെ ആഭരണങ്ങളും അണിഞ്ഞ് ; മൂന്നു ദിവസത്തെ വിവാഹാഘോഷത്തിൽ പങ്കെടുത്തവരിൽ സ്വർണ്ണ-വജ്ര വ്യാപാരികളും ദാവൂദ് ഇബ്രാഹിമിന്റെ കൈയാളുകളും : കോടിയേരി കുടുംബത്തെ പൂട്ടാൻ ബിനോയ് കോടിയേരിയുടെ വിവാഹവും ആയുധമാക്കി കേന്ദ്ര ഏജൻസികൾ

മൂത്തമകന്റെ വിവാഹത്തിൽ കോടിയേരിയുടെ ഭാര്യ പങ്കെടുത്തത് സ്വർണ്ണ നൂൽ ചേർത്ത് നെയ്ത പട്ടുസാരിയും 35 ലക്ഷത്തിന്റെ ആഭരണങ്ങളും അണിഞ്ഞ് ; മൂന്നു ദിവസത്തെ വിവാഹാഘോഷത്തിൽ പങ്കെടുത്തവരിൽ സ്വർണ്ണ-വജ്ര വ്യാപാരികളും ദാവൂദ് ഇബ്രാഹിമിന്റെ കൈയാളുകളും : കോടിയേരി കുടുംബത്തെ പൂട്ടാൻ ബിനോയ് കോടിയേരിയുടെ വിവാഹവും ആയുധമാക്കി കേന്ദ്ര ഏജൻസികൾ

സ്വന്തം ലേഖകൻ

കൊച്ചി: കോടിയേരി കുടുംബത്തെ പൂട്ടാൻ പന്ത്രണ്ടുവർഷം മുൻപ് നടന്ന ബിനോയ് കോടിയേരിയുടെ വിവാഹ മഹാമഹവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ, ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലിൽ നടന്ന ആഡംബര വിവാഹമാണ് ഇപ്പോൾ വിവാദങ്ങൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുന്നത്.

വി എസ്. അച്യുതാനന്ദൻ സർക്കാരിൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബിൽ ഏപ്രിൽ 11 മുതൽ 13 വരെ മൂന്നു ദിവസമായാണ് ബിനോയ് കോടിയേരിയുടെ വിവാഹാഘോഷങ്ങൾ നടന്നത്. വൻബിസിനസുകാരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരും സ്വർണ വജ്ര വ്യാപാരികളും അടക്കം വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. കള്ളക്കടത്ത്-ലഹരി മാഫിയാ തലവൻ ദാവൂദ് ഇബ്രഹാമിന്റെ കൈയാളുകളും ചടങ്ങിൽ പങ്കെടുത്തുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനീഷായിരുന്നു അതിഥികളെ സ്വീകരിക്കാൻ മുന്നിൽ. വി എസ്. അച്യുതാനന്ദൻ ‘ഭൂമാഫിയ’ എന്നു മുദ്രകുത്തിയ വ്യക്തിയായിരുന്നു വിവാഹത്തിന്റെ സ്‌പോൺസർഷിപ്പും നടത്തിപ്പുമെന്ന് ജനശക്തി മാസിക എഴുതിയിട്ടുണ്ട്.

ഗൾഫിലെ ഏറ്റവും വലിയ മദ്യ രാജാവായ ഒരുമലയാളിയും ചെലവു വഹിക്കാൻ പങ്കുചേർന്നു, കമ്യൂണിസ്റ്റ് നേതാക്കളുടെ ആഡംബര ജീവിതവും ധൂർത്തും പാർട്ടിയിൽ വിവാദമാപ്പോൾ തെറ്റുതിരുത്തൽ രേഖ തയാറാക്കാൻ 19 ാം പാർട്ടി കോൺഗ്രസ് ചുമതലപ്പെടുത്തിയ കോടിയേരിയുടെ മകന്റെ വിവാഹമായിരുന്നു അത്ര ആഡംബരമായി നടത്തിയതെന്നും റിപ്പോട്ടുകളുണ്ട്.

ബിനീഷ് കോടിയേരിയുടെ അമ്മ സ്വർണനൂൽ ചേർത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങൾ അണിഞ്ഞ് നിന്നിരുന്നുവെന്നും 80 ലക്ഷം രൂപ ചെലവഴിച്ചായിരുന്നത്രേ വിവാഹം നടത്തിയതെന്നും പറയുന്നു.

ഈ സാമ്പത്തിക കുറ്റ കൃത്യങ്ങൾ വ്യക്തമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യപ്പെട്ടാൽ ഭീകര ബന്ധവും തീവ്രവാദവും അന്വേഷിക്കുന്ന എൻഐഎയുടെ അന്വേഷണ പരിധിയിലേക്ക് ബിനീഷ് കോടിയേരിയുടെ പ്രവർത്തനങ്ങളുമെത്തും.