video
play-sharp-fill

കുറ്റിക്കാട്ടിലെ കല്യാണം: വരൻ കേസിൽ കുടുങ്ങും; ദൃശ്യം പ്രചരിപ്പിച്ചവരും അകത്താകും: കുരുക്ക് മുറുക്കി നവ വരനെ അകത്താക്കാൻ പൊലീസ്

കുറ്റിക്കാട്ടിലെ കല്യാണം: വരൻ കേസിൽ കുടുങ്ങും; ദൃശ്യം പ്രചരിപ്പിച്ചവരും അകത്താകും: കുരുക്ക് മുറുക്കി നവ വരനെ അകത്താക്കാൻ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മൂവാറ്റുപുഴയിൽ കുറ്റിക്കാട്ടിനുള്ളിൽ വച്ച് പെൺകുട്ടിയെ താലി കെട്ടി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതിയായ വരന് പൊലീസിന്റെ കുടുക്ക്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും, പെൺകുട്ടിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം പൊലീസ് കേസെടുക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ ചൈൽഡ് ലൈനിന്റെ വക അടുത്ത കേസും ഇതിനെതിരെ ഉണ്ടാകും. പെൺകുട്ടിയെ താലികെട്ടിയ യുവാവ് മാത്രമല്ല, ഈ ദൃശ്യം ഫെയ്‌സ്ബുക്കിലും വാട്‌സപ്പിലും കാണുകയും ഷെയർ ചെയ്യുകയും ചെയ്ത എല്ലാവരും കേസിൽ കുടുങ്ങുമെന്നും ഇതോടെ ഉറപ്പായി.
താലികെട്ടിയ യുവാവ് ശാരീരികമായി ആക്രമിച്ചതായി എന്ന് വീഡിയോയിലുള്ള പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് കുന്നത്ത്‌നാട് സി.ഐ ജെ.കുര്യാക്കോസ് പറയുന്നത്. കേസിലെ തുടർ നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്ന നിലപാടാണ് ഇപ്പോൾ പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ, താലികെട്ടിയ വിദ്യാർത്ഥിനിയും കുടുംബവും തങ്ങൾക്ക് പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ മുഖവിലയ്‌ക്കെടുക്കുന്നില്ലന്നും വിവാഹദൃശ്യം ചിത്രീകരിച്ചപ്പോൾ സ്ഥത്തുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളിൽ നിന്നും തെളിവെടുത്ത ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാവുകയുള്ളു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.വിവാഹ വീഡിയോ പ്രചരിച്ച സംഭവത്തിൽ പട്ടിമറ്റം പൊലീസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പട്ടിമറ്റം പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

സ്റ്റേഷൻ പരിധിയിൽ വച്ചാണ് വിവാഹ വീഡിയോ ചിത്രീകരണം നടന്നതെന്ന് തെളിവെടുപ്പിൽ വ്യക്തമായി. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നകാര്യത്തിൽ പൊലീസ് ഇനിയും ധാരണയിൽ എത്തിയിട്ടില്ലന്നാണ് ലഭ്യമായ വിവരം.സംവിച്ചകാര്യങ്ങൾ റിപ്പോർട്ടാക്കി ബന്ധപ്പെട്ട രേഖകളും തെളിവുകളുമുൾപ്പെടെ കോടതിക്ക് കൈമാറാനും പിന്നീട് കോടതി നിർദ്ദേശിക്കും പോലെ നടപടികൾ തുടരാനുമാണ് നിലവിൽ പൊലീസ് ലക്ഷ്യമിട്ടുള്ളത് എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ഇരുവരും പ്രായപൂർത്തിയാവാത്തതിനാൽ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ പൊലീസ് വിദഗ്ധ നിയമോപദേശവും തേടിയിട്ടുണ്ട്.വീഡിയോ ദൃശ്യം പ്രചരിക്കാൻ കാരണം ആൺകുട്ടിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലാണോ എന്നകാര്യത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും സംശയമുണ്ട്.താലികെട്ടലും മറ്റും കുട്ടിക്കളിയായിക്കണ്ട് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസ് കേസ്സിൽ നിന്നും മറ്റും നേരത്തെ പിന്മാറിയിരുന്നു. പിന്നീട് വീഡിയോ വ്യാപകമായി പ്രചരിച്ചചിനെത്തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് വീണ്ടും പൊലീസിനെ സമീപിച്ചത്.