പിഎസ്‌സി നടത്തുന്ന എഴുത്തു പരീക്ഷകളുടെ മാർക്ക് ഇനി നേരത്തെ അറിയാം; സ്റ്റാൻഡേർഡൈസേഷന് ശേഷമുള്ള മാർക്ക് ആയിരിക്കും പ്രൊഫൈലിൽ ലഭ്യമാകുക; പിഎസ്‌സി തീരുമാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന എഴുത്തു പരീക്ഷകളുടെ മാർക്ക് ഇനി നേരത്തെ അറിയാം. തസ്തികകളുടെ അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും മാര്‍ക്ക് ചേര്‍ക്കുക.
റാങ്ക് ലിസ്റ്റ് വന്ന ശേഷം മാര്‍ക്ക് ഉള്‍പ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടെ വരാത്തവർക്കും പരീക്ഷ എഴുതിയ എല്ലാവർക്കും സ്വന്തം മാർക്ക് അറിയാൻ സാധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിന് വളരെയധികം കാലതാമസവും എടുക്കാറുണ്ട്. ഇനി മുതൽ ഇത്രയും നാൾ കാത്തിരിക്കേണ്ടതായ സാഹചര്യം ഒഴിവാകും.
ഇന്നലെ ചേർന്ന പിഎസ്‌സി യോഗമാണ് അന്തിമ തീരുമാനം എടുത്തത്. സ്റ്റാൻഡേർഡൈസേഷന് ശേഷമുള്ള മാർക്കായിരിക്കും പ്രൊഫൈലിൽ ലഭ്യമാകുന്നത്.
വെബ്‌സൈറ്റിൽ ലഭ്യമാകുന്ന സ്റ്റാൻഡേർഡൈസേഷൻ റിപ്പോർട്ടിലെ ഓരോ ഘട്ടത്തിലുമുള്ള ഫാക്ടർ പരിശോധിക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യഥാർത്ഥ മാർക്ക് മനസിലാക്കാൻ സാധിക്കും.
വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ റിപ്പോര്‍ട്ടിലെ ഓരോ ഘട്ടത്തിനുമുള്ള ഫാക്ടര്‍ പരിശോധിച്ചാല്‍ മാര്‍ക്ക് അറിയാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷ എഴുതിയവര്‍ക്ക് മാര്‍ക്ക് 27 മുതല്‍ ലഭ്യമാകും.