കോട്ടയം മറിയപ്പള്ളിയിൽ മദ്യപിച്ചു വാഹനം ഓടിച്ച് അപകടം ഉണ്ടാക്കാൻ നോക്കി; ലോറിയിൽ നിന്ന് ചീഞ്ഞ മത്സ്യത്തിൻ്റെ ദുർഗന്ധവും; ഗോവയിൽ നിന്ന് പായിപ്പാട്ടേക്ക് മത്സ്യം കൊണ്ടുവന്ന വാഹനവുമായി അന്യസംസ്ഥാന സ്വദേശികൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: മറിയപ്പള്ളിയിൽ മദ്യപിച്ചു വാഹനം ഓടിച്ച അന്യസംസ്ഥാന സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.

അമിതമായി മദ്യപിച്ചതിനാൽ വാഹനം പലതവണ മറ്റു വാഹനങ്ങളിൽ ഇടിക്കാൻ പോവുകയായിരുന്നു. ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 12 മണിയോടു കൂടിയാണ് സംഭവം.
ഗോവയിൽ നിന്നും മത്സ്യം കൊണ്ടുവന്നതാണ് വാഹനം. ഡ്രൈവറെ കൂടാതെ 2 പേരും കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ഡ്രൈവർ ഉഡുപ്പി സ്വദേശിയാണ്.

മറിയപ്പള്ളിയിൽ വെച്ച് വാഹനം മറ്റൊരു ബസിൽ ഇടിക്കാൻ പോയി. ബസുകാരൻ വെട്ടിച്ചത് കൊണ്ട് അപകടമുണ്ടായില്ല. ബാംഗ്ലൂരിൽ നിന്നും ഇറക്കികൊണ്ടുവന്ന പുത്തൻ ബസ്സാണ് അത്. ബസിലെ ആളുകൾ വണ്ടി നിർത്തി ഇവരെ പിടികൂടി.

ഇവരെ ചോദ്യം ചെയ്യവെ വണ്ടിയിൽ നിന്നും മദ്യം കണ്ടെത്തി. വണ്ടിയിൽ നിന്നും ചീഞ്ഞ മത്സ്യത്തിന്റെ ദുർഗന്ധം പടർന്നു.
ബസുകാർ ചിങ്ങവനം പോലീസിൽ വിളിക്കുകയും പോലീസ് എത്തി വാഹനവും ലോറി ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തു.