video
play-sharp-fill

മറയൂരിൽ വീട്ടമ്മയ്ക്ക് നേരെ ശൂലം കൊണ്ട് അക്രമം ; യുവാവ് അറസ്റ്റിൽ

മറയൂരിൽ വീട്ടമ്മയ്ക്ക് നേരെ ശൂലം കൊണ്ട് അക്രമം ; യുവാവ് അറസ്റ്റിൽ

Spread the love

ഇടുക്കി : ഈച്ചാംപെട്ടി ഗോത്രവർഗക്കുടിയില്‍ ശൂലം ഉപയോഗിച്ച്‌ സ്ത്രീയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച അയല്‍വാസി പിടിയില്‍.മറയൂർ ആലാംപെട്ടി സ്വദേശിയും ഈച്ചാംപെട്ടിക്കുടിയില്‍ താമസക്കാരനുമായ ആർ.സെല്‍വം (34) ആണ് മറയൂർ പോലീസിന്റെ പിടിയിലായത്.

മറയൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് പരിസരത്തുനിന്ന് വെള്ളിയാഴ്ച രാത്രി ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധമായി പിടികൂടിയത്.കുടി സ്വദേശി സോമന്റെ ഭാര്യ കന്നിയമ്മയുമായി തർക്കിച്ച സെല്‍വം സോമന്റെ വീട്ടില്‍ വെച്ചിരുന്ന ഒന്നരമീറ്റർ നീളമുള്ള ശൂലം ഉപയോഗിച്ച്‌ കന്നിയമ്മയുടെ നെഞ്ചിൻ കുത്തുകയായിരുന്നു.

ഇതു തടയാൻ ശ്രമിച്ച ഭർത്താവ് സോമനെയും ശൂലംകൊണ്ട് അടിച്ചശേഷം പ്രതി ഓടിപ്പോയിരുന്നു.ഗുരുതരാവസ്ഥയിലായ കന്നിയമ്മയെ കോയമ്ബത്തൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രി തന്നെ കുടിയിലെത്തിയ പോലീസ് സംഘം പരിസര കുടികളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിരുന്നു.എസ്.ഐ.യ്ക്കൊപ്പം എ.എസ്.ഐ. അനില്‍ സെബാസ്റ്റ്യൻ, ജോബി ആൻറണി, പി.എ.സോണി, എസ്.സജുസണ്‍ എന്നിവരുമുണ്ടായിരുന്നു.