നികുതി മടക്കി നൽകി മരങ്ങാട്ടുപള്ളിയിൽ യൂത്ത് കോൺഗ്രസ് സമരം നടത്തി

നികുതി മടക്കി നൽകി മരങ്ങാട്ടുപള്ളിയിൽ യൂത്ത് കോൺഗ്രസ് സമരം നടത്തി

Spread the love

സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി: പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മരങ്ങാട്ടുപിള്ളി പമ്പിൽ പ്രതിഷേധ ധർണ്ണയും നികുതി തിരിച്ചടവ് സമരവും നടത്തി. ഇന്ധനം നിറയ്ക്കാൻ എത്തിയ വാഹന ഉടമകൾക്ക് ഒരു ലിറ്റർ പെട്രോളിന്റെ നികുതിയായ 59 രൂപ വീതം മടക്കി നൽകിയാണ് വ്യത്യസ്തമായ സമരമുറ സംഘടിപ്പിച്ചത്.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാണ് കേന്ദ്ര നികുതിയും സംസ്ഥാന നികുതിയും ജനങ്ങളുടെ മേൽ പതിക്കുന്നത്. പണം സ്വന്തമായി പിരിക്കുകയും ഉത്തരവാദിത്വം പരസ്പരം ചാരി ജനങ്ങളെ പൊട്ടൻ കളിപ്പിക്കുകയുമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെയ്യുന്നത്. നികുതി വെട്ടിക്കുറച്ച് ഇന്ധന കൊള്ള അവസാനിപ്പിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡന്റ് സൈജു ജോസഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട്, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, അരുൺ പി തങ്കച്ചൻ, സിജു ഞവരക്കാട്ട്, ജിന്റോമോൻ തുടങ്ങിയവർ പ്രസംഗിച്ചു