
സിനിമക്ക് മിനിമം ഗ്യാരന്‍റി ; “മരക്കാര്‍ ” റിലീസിന് ഉപാധികള്‍ വച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍
കൊച്ചി: മോഹൻലാൽ ചിത്രം മരക്കാര്‍ റിലീസിന് ഉപാധികള്‍ വെച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍.
സിനിമക്ക് മിനിമം ഗ്യാരന്‍റി. ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്‍റെ ആദ്യ ഉപാധി.
ആദ്യവാരം സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്‍റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു വ്യവസ്ഥകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സിനിമയുടെ റിലീസിന് ആന്‍റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നത്.
മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ രംഗത്തു വന്നത്.
Third Eye News Live
0