play-sharp-fill
‘മരയ്ക്കാർ-അറബിക്കടലിൻറെ സിംഹം’ ചിത്രീകരണം ആരംഭിച്ചു; മോഹൻലാലും പ്രണവും മത്സരിച്ചഭിനയിക്കുന്നു

‘മരയ്ക്കാർ-അറബിക്കടലിൻറെ സിംഹം’ ചിത്രീകരണം ആരംഭിച്ചു; മോഹൻലാലും പ്രണവും മത്സരിച്ചഭിനയിക്കുന്നു

സ്വന്തം ലേഖകൻ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം’ ചിത്രീകരണം തുടങ്ങി. ഹൈദരാബാദിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ ഇതിനെ കുറിച്ച് വ്യക്തമാക്കിയത്. ഹൈദരാബാദിലെ റാമോജി സിറ്റിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുകയെന്നാണ് സൂചന. ഊട്ടി, രാമേശ്വരം എന്നീ സ്ഥലങ്ങളിലും സിനിമ ചിത്രീകരിക്കും. തമിഴ് നടൻ അർജുൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹൻലാലും മകൻ പ്രണവും മത്സരിച്ചഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. നൂറുകോടി ബജറ്റിൽഒരുക്കുന്ന സിനിമ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിനുവേണ്ടി ആൻറണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും, മൂൺഷൂട്ട് എന്‌റർടെയ്ന്റ്‌മെന്റിനുവേണ്ടി സി.ജെ. റോയി, സന്തോഷ് ടി. കുരുവിളയും ചേർന്നാണ്.