video
play-sharp-fill
തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീരൻ : മരട് ഫ്‌ളാറ്റ് പൊളിച്ചതും വേണുഗോപാലിന്റെ വീര്യം..!

തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീരൻ : മരട് ഫ്‌ളാറ്റ് പൊളിച്ചതും വേണുഗോപാലിന്റെ വീര്യം..!

സ്വന്തം ലേഖകൻ

കൊച്ചി : തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീരൻ വേണുഗോപാലിന്റെ വീര്യമാണ് മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ പിന്നിലും. മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കിയത്് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ ഡെപ്യൂട്ടി ചീഫ് കൺട്രോളറായ ഡോ.ആർ.വേണുഗോപാലാണ്.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കോടതികളിൽ തുടർച്ചയായി കേസ് വരികയും അപകടങ്ങൾ ചൂണ്ടിക്കാട്ടി വെടിക്കെട്ട് റദ്ദാക്കണമെന്നു പലരും വാദിക്കുകയും ചെയ്തപ്പോൾ രക്ഷകനായി എത്തിയത് വേണുഗോപാലാണ്. 16 വർഷമായി പൂരം വെടിക്കെട്ടിനു അന്തിമാനുമതി നൽകുന്നത് ഇദ്ദേഹമാണ്. പൂരം വെടിക്കെട്ടിന്റെ ശക്തി കുറയ്ക്കുകയും എല്ലാം സുരക്ഷാ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യാൻ വേണുഗോപാൽ നൂറുകണക്കിനു യോഗങ്ങളാണു നടത്തിയത്. ഒരു ഘട്ടത്തിൽ വെടിക്കെട്ടു നിരോധനത്തിന്റെ പേരിൽ പൂരം ചടങ്ങായി മാത്രം നടത്താൻ തീരുമാനിക്കുക പോലും ചെയ്തു. ഓരോ ദേവസ്വത്തെയും നേരിൽക്കണ്ടു പറഞ്ഞു ബോധ്യപ്പെടുത്തിയാണ് അവരെ അദ്ദേഹം തിരിച്ചുകൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടു നാടൻ വെടിക്കെട്ടുപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും ശക്തമായ നീക്കം ഉണ്ടായപ്പോൾ, നാടൻ വെടിക്കോപ്പുകൾ ഉണ്ടാക്കുന്ന വിദഗ്ധ പാരമ്ബര്യ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് വേണുഗോപാലിന്റെ തുടർച്ചയായ ഇടപെടലുകളുണ്ടായിരുന്നു. അവസാനം ഇത്തരം പരമ്പരാഗത വെടിക്കോപ്പുകൾ വെടിക്കെട്ടിന്റെ അംഗീകൃത വസ്തുക്കളായി. പുറ്റിങ്ങൽ വെടിക്കെട്ടിനെക്കുറിച്ചു നടത്തിയ പഠനവും ശ്രദ്ധേയമായിരുന്നു.