മരടിൽ നിയമം ലംഘിച്ചതിന് പൊതുജനം എന്ത് പിഴച്ചു ? 25 ലക്ഷം സർക്കാർ നൽകുന്നതെന്തിന്? : അഡ്വ.ഹരീഷ് വാസുദേവൻ

മരടിൽ നിയമം ലംഘിച്ചതിന് പൊതുജനം എന്ത് പിഴച്ചു ? 25 ലക്ഷം സർക്കാർ നൽകുന്നതെന്തിന്? : അഡ്വ.ഹരീഷ് വാസുദേവൻ

Spread the love

സ്വന്തം ലേഖിക

കൊച്ചി : തീരദേശപരിപാലന നിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു കളയാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരമായി അടിയന്തിര സഹായമെന്നവണ്ണം 25ലക്ഷം സർക്കാർ നൽകണമെന്നും കോടതി വിധിയിലുണ്ടായിരുന്നു. എന്നാൽ ലക്ഷങ്ങൾ ഫീസ് നൽകി സർക്കാർ നിയോഗിച്ച അഡ്വ. ഹരീഷ് സാൽവേയുടെ കോടതിയിലെ നിശബ്ദതയെ ചോദ്യം ചെയ്യുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഡ്വ.ഹരീഷ് വാസുദേവൻ. പ്രളയത്തിൽ തകർന്ന വീടുകൾക്ക് 4 ലക്ഷം മാത്രം കൊടുക്കാൻ നിയമമുള്ളപ്പോൾ ഫ്‌ളാറ്റുവാസികൾക്ക് 25 ലക്ഷം വിധിച്ചിട്ടും സർക്കാർ മിണ്ടിയില്ല. ഇരുന്നൂറ് കോടിയുടെ അമിതഭാരം അങ്ങോട്ടുപോയി ഏൽക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. മരടിൽ ആരെങ്കിലും നിയമം ലംഘിച്ചതിന് നികുതി നൽകുന്ന പൊതുജനം എന്ത് പിഴച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതി എന്ത് പറഞ്ഞാലും അത് രാജ്യം അനുസരിക്കണം എന്നു കരുതി ജഡ്ജിമാർ തോന്നിയവാസം കാണിക്കരുത്. ഈ ഫ്‌ളാറ്റുകൾക്ക് എന്ത് വിലയാകും എന്നതിനു ഒരു മാനദണ്ഡവും നോക്കാതെ, 25 ലക്ഷം രൂപ അടിയന്തിര സഹായമായി സർക്കാർ നൽകണമെന്ന് വിധിച്ചത് ഏത് നിയമത്തിന്റെ, ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ? വാങ്ങിയവില 25 ൽ കുറവാണെങ്കിൽ തിരിച്ചുനൽകാൻ പറയുമോ കോടതി? പ്രളയത്തിൽ തകർന്ന വീടുകൾക്ക് 4 ലക്ഷം മാത്രം കൊടുക്കാൻ നിയമമുള്ളപ്പോൾ 25 ലക്ഷം വിധിച്ചതും സർക്കാരിന്റെ തലയിൽ ഇട്ടതും ഏത് നിയമം, ഏത് നിയമതത്വം അതിനെന്ത് വിചാരണ? ആർട്ടിക്കിൾ 142 ദുരുപയോഗിക്കുന്നതിനൊരു പരിധിയില്ലേ? നികുതിപ്പണം കൊടുക്കാൻ പറയുന്നതിന് മുൻപ് സ്റ്റേറ്റിന്റെ, മന്ത്രിസഭയുടെ വാദം കേൾക്കാനുള്ള മര്യാദയില്ലേ ജുഡീഷ്യറിയ്ക്ക്? മരടിൽ ആരെങ്കിലും നിയമം ലംഘിച്ചതിന് നികുതി നൽകുന്ന പൊതുജനം എന്ത് പിഴച്ചു?

കോടതി പറയുന്നതൊക്കെ അപ്പടി വിഴുങ്ങാനാണെങ്കിൽ ഹരീഷ് സാൽവേയ്ക്ക് ലക്ഷങ്ങൾ ഫീസ് നൽകുന്നതെന്തിന്?

200 കോടിയുടെ അമിതഭാരം അങ്ങോട്ട്പോയി ഏറ്റതിനു, ഒരക്ഷരം മറുത്ത് പറയാതെ സ്വീകരിച്ചതിനു, ഈ ചീഫ്സെക്രട്ടറിയെ ജയിലിൽ വിടാൻ ഈ സർക്കാരിന് ധൈര്യമുണ്ടോ?