play-sharp-fill
മരട് ഫ്‌ളാറ്റ് ; മുൻ പഞ്ചായത്ത് അംഗങ്ങളെ നാളെ   ചോദ്യം ചെയ്യും

മരട് ഫ്‌ളാറ്റ് ; മുൻ പഞ്ചായത്ത് അംഗങ്ങളെ നാളെ   ചോദ്യം ചെയ്യും

 

സ്വന്തം ലേഖിക

കൊച്ചി: മരടിലെ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്ത് അംഗങ്ങളെ നാളെ മുതൽ ചോദ്യം ചെയ്യും. 2006ൽ മരട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായിരുന്ന 21 പേർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. രണ്ട് പേർ വീതം നാളെ മുതൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിർദ്ദേശം. മരട് പഞ്ചായത്ത് ആയിരുന്ന കാലത്താണ് അനധികൃത ഫ്ളാറ്റ് നിർമ്മാണം തുടങ്ങിയത്. പിന്നീട് മരട് പഞ്ചായത്ത് മുസിനിപ്പാലിറ്റിയായി മാറുകയായിരുന്നു.

മരടിലെ ഫ്ളാറ്റുകൾക്ക് നിർമ്മാണാനുമതി നൽകണമെന്ന പ്രമേയമല്ല പാസാക്കിയിരുന്നത്. പകരം സി.ആർ.ഇസഡ് നിയമം പരിഗണിക്കാതെ നിർമ്മാണങ്ങൾക്ക് അനുമതി നൽകണം എന്ന നിർദ്ദേശമാണ് മരട് പഞ്ചായത്ത് ഭരണസമിതി പാസാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരദേശ നിയമം പാലിക്കാതെ നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതോടെയാണ് ഉദ്യോഗസ്ഥരുടെയും അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയുടെയും അനധികൃത ഇടപെടലുകൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഫ്ളാറ്റ് നിർമ്മാതാക്കളും അന്വേഷണ പരിധിയിലുണ്ട്.

അതിനിടെ ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആദ്യ ഘട്ടത്തിൽ 38 ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 38 പേർക്കായി 6.98 കോടി രൂപ അനുവദിച്ചു. ഫ്‌ളാറ്റ് ഉടമകുളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ ശിപാർശ പ്രകാരം 107 ഫ്ളാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 86 ഫ്ളാറ്റുടമകൾ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ടില്ലെന്ന് സമിതി വ്യക്തമാക്കി.

Tags :