
മണ്ണടിഞ്ഞ് മരട് ഫ്‌ളാറ്റുകൾ
സ്വന്തം ലേഖകൻ
കൊച്ചി : എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തി രാജ്യം ഏറെ ഉറ്റുനോക്കിയിരുന്ന മരട് ഫ്‌ളാറ്റുകളിൽ എച്ച്ടുഒ ഫ്‌ളാറ്റ് പൂർണ്ണമായും കോൺക്രീറ്റ് കൂമ്പാരമായി മാറി. തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ അഞ്ച് ഫ്‌ളാറ്റുകളിൽ ആദ്യത്തെ ഫ്‌ളാറ്റുകളിൽ ഒന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കി. മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചത്.
അഞ്ച് മിനിട്ടിന് ശേഷം ആൽഫയിൽ അടുത്ത സ്‌ഫോടനം നടക്കും.
ഞായാറാഴ്ച ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം ഫ്‌ളാറ്റുകളും പൊളിക്കും. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ കളക്ടർ പ്രദേശത്ത് നരോധനാജ്ഞ പ്രഖ്യാപിച്ചു. ഒൻപത് മുതൽ ഫ്‌ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ഇതിനായി പ്രത്യേക ബസുകൾ ഏർപ്പാടാക്കി. പത്ത് ഫയർ എൻജിനുകളും രണ്ട് സ്‌കൂബാ വാനുകളും ഫ്‌ളാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിർത്തി
നൂറോളം അഗ്‌നിശമന സേനാംഗങ്ങളും ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്‌ളാറ്റിന് 200 മീറ്റർ ചുറ്റളവിൽ പൊളിക്കൽ ചുമതലയുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കില്ല.