video
play-sharp-fill
മരട് ഫ്ലാറ്റ് ; കൂടുതൽ പേർ പ്രതികളായേക്കും, അന്വേഷണം സർക്കാർ ഉദ്യോഗസ്ഥരിലേക്കും

മരട് ഫ്ലാറ്റ് ; കൂടുതൽ പേർ പ്രതികളായേക്കും, അന്വേഷണം സർക്കാർ ഉദ്യോഗസ്ഥരിലേക്കും

  • സ്വന്തം ലേഖിക

കൊ​ച്ചി: മ​ര​ട് ഫ്ലാ​റ്റ് നിർമാണക്കേസു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായേക്കുമെന്ന് റിപ്പോർട്ട്. ക്രൈം​ബ്രാ​ഞ്ച് എ.ഡി.​ജി.​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാരടക്കമുള്ളവർ പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നി​യ​മം ലം​ഘി​ച്ച് ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ മ​ര​ട് മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലുണ്ടെന്നും ടോ​മി​ൻ ത​ച്ച​ങ്ക​രി പ​റ​ഞ്ഞു. കേ​സി​ൽ കൂ​ടു​ത​ൽ‌ പേ​ർ പ്ര​തി​ക​ളാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മൂന്നുപേർ അറസ്റ്റിലായതോടെ ബാക്കിയുള്ള ഫ്ലാറ്റ് ഉടമകളും, കേസിലെ നാലാംപ്രതി മരട് പഞ്ചായത്ത് മുൻ ക്ലർക്ക് ജയറാം നായിക്കും ഒളിവിലാണ്. ജെയൻ കമ്പനി ഉടമയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചതായി അറിവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു.
അതേസമയം, സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിലെ 107 ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. ഇവർ ഇന്ന് രാവിലെ നഗരസഭയിലെത്തി 200 രൂപാ മുദ്രപത്രത്തിൽ ഒപ്പുവച്ചു. രണ്ടു ദിവസത്തിനുള്ളിൽ തുക ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും. പൊളിച്ചുമാറ്റൽ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽകുമാർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.