സംസ്ഥാനത്ത് വീണ്ടും മരട് ആവർത്തിക്കും : മുന്നറിയിപ്പുമായി വിജിലൻസ് അധികൃതർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്തും മരട് ഫ്‌ളാറ്റ് പൊളിക്കൽ പോലുള്ള സംഭവങ്ങൾ ഇനി.ും ആവത്തിക്കും. മുന്നറിയിപ്പുമായി വിജിലൻസ് അധികൃതർ. അനധികൃതമായി നൂറുകണക്കിന് കെട്ടിടങ്ങളാണ് തലസ്ഥാനത്ത് കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇതിന്റെ ഫയലുകൾ ചോദിച്ചപ്പോൾ കാണാനില്ലെന്ന മറുപടിയാണ് കോർപ്പറേഷൻ വിജിലൻസിന് നൽകിയത്. വൻകിട കെട്ടിട നിർമാതാക്കളും ലൈസൻസ് നൽകുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണം. ജോലിക്കു കൂലി എന്ന രീതിയിൽ വൻ തുക ജീവനക്കാർ നിർമാതാക്കളിൽ നിന്നും വാങ്ങിയിട്ടുണ്ട്. ചിലർക്ക് കാറുകളും സമ്മാനമായി നൽകിയെന്നാണ് വിജിലൻസ് നൽകുന്ന സൂചന.കഴിഞ്ഞ ദിവസമായിരുന്നു നഗരസഭാ പരിധിയിലെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് മിന്നൽ പരശോധന നടത്തിയത്.
സാധാരണക്കാർ വീടുവയ്ക്കാൻ നൽകിയ അപേക്ഷകളിൽ പലതും ഇപ്പോഴും നഗരസഭയിൽ കെട്ടിക്കിടക്കുന്നു. എന്നാൽ വൻകിട നിർമാതാക്കൾ നൽകുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ ലൈസൻസ് നൽകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ചില വൻകിട വ്യാപാര സ്ഥാപനങ്ങൾ റോഡ് കൈയേറിയാണ് നിർമാണം നടത്തിയിരിക്കുന്നത്.കൈയോടെ പൊക്കിയ ചില നിയമലംഘനങ്ങളുടെ ഫയൽ ആവശ്യപ്പെട്ടപ്പോഴാണ് അത് നഗരസഭയിൽ കാണാനില്ലെന്ന മറുപടി ലഭിച്ചത്. തലസ്ഥാനത്തും മരട് ആവർത്തിക്കുമെന്നു കാട്ടി ബിഗ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലടി വിനായക സ്റ്റോറിൽ നടത്തിയ പരശോധനയിൽ കെട്ടിടം റോഡിനോട് ചേർന്ന് കെട്ടിട നിർമ്മാണചട്ട പ്രകാരമുള്ള ദൂരപരിധി പാലിക്കാതെ നിർമ്മിച്ചതെന്ന് കണ്ടെത്തിയത്. ഫയൽ കാണാനില്ലെന്ന മറുപടി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് വിജിലൻസ് സംഘം അറിയിച്ചു. മണക്കാട്ട് ആഡറ്റോറിയം നിർമ്മിച്ചത് തണ്ണീർ തടത്തിലാണെന്നും വിജിലൻസ് കണ്ടെത്തി. കരമന,തളിയലിലെ സൂപ്പർ മാർക്കറ്റിൽ നടത്തിയ പരശോധനയിൽ 2012ൽ 1200 ചതുരശ്ര അടി കെട്ടിടം നിർമ്മിക്കാൻ അനുമതി വാങ്ങിയ ശേഷം 3500 ചതുരശ്ര അടി കെട്ടിടം പൂർത്തീകരിച്ചതായും കണ്ടെത്തി.
ദൂരപരിധയോ പാർക്കിംഗ് സൗകര്യങ്ങളോ പരിഗണിക്കാതെ ഉദ്യോഗസ്ഥർ നിർമ്മാണം നിയമവിധേയമാക്കി നൽകുകയും പുതിയ കെട്ടിട നമ്പരുകൾ അനുവദിക്കുകയും ചെയ്തു. കിഴക്കേകോട്ടയിലെ ടെക്‌സ്‌റ്റൈൽസ് കെട്ടിടം അനുമതി ഇല്ലാതെയാണ് 6000 ചതുരശ്ര അടിയിൽ നിർമ്മിച്ചതെന്നും വിജിലൻസ് കണ്ടെത്തി. കരമന മരുതൂർകടവിലെ അപ്പാർട്ട്‌മെന്റ് കെട്ടിടം കരമന ആറിൽ നിന്നും തീരദേശ പരിപാലന നിയമപ്രകാരമുള്ള ദൂരം പാലിച്ചില്ലെന്ന് പ്രാഥമികമായി കണ്ടെത്തി. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും വിജിലൻസ് സംഘം അറിയിച്ചു.