മരടിലെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോകേണ്ടി വരില്ല, പാർട്ടി ഒപ്പമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്; ഒന്നും മിണ്ടാതെ മുഖ്യമന്ത്രി
മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശനിയാഴ്ച രാവിലെ ഫ്ളാറ്റിലെത്തി ഉമടകളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പ് നല്കി. രജിസ്ട്രേഷന് ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഫ്ളാറ്റ് വാങ്ങി താമസിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നത് വിചിത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സിപിഎം ഒപ്പമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
മരട് ഫ്ലാറ്റ് വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞിരുന്നു. ഏതു തരത്തില്‍ ഇടപെടണമെന്ന് ആലോചിക്കുകയാണ്, ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഫ്ലാറ്റ് ഉടമകൾക്കൊപ്പമെന്ന് സിപിഎമ്മും കോൺഗ്രസ് അടക്കമുള്ള മറ്റു പാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മൗനം തുടരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group