
എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് മാവോയിസ്റ്റ് മനോജിനെ പിടികൂടി; ഇയാൾ മാവോയിസ്റ്റുകൾക്കിടയിലെ സന്ദേശവാഹകനാണ്, 14 യുഎപിഎ കേസുകളിൽ പ്രതിയാണ്
കൊച്ചി: മാവോയിസ്റ്റ് ബന്ധമുള്ളയാളെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി. തൃശ്ശൂര്‍ സ്വദേശിയായ മനോജാണ് പിടിയിലായത്.
മാവോയിസ്റ്റുകൾക്കിടയിലെ സന്ദേശവാഹകനാണ് ഇയാളെന്നാണ് വിവരം. കമ്പനി ദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവര്‍ത്തിക്കുന്നത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്.
അരീക്കോടുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് എറണാകുളത്തെത്തി സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ച് ഇയാളെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടിലെ കുഴിബോംബ് സംഭവത്തിന് ശേഷം തീവ്രവാദ വിരുദ്ധ സേന മനോജിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലെ കേന്ദ്രത്തിൽ വിശദമായി ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം.
Third Eye News Live
0