video
play-sharp-fill

മനുഷ്യമഹാശൃംഖല: യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മനുഷ്യമഹാശൃംഖല: യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട്: മനുഷ്യമഹാശൃംഖലയിൽ യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുത്തത്.

 

യു.ഡി.എഫ് കോഴിക്കോട്ട് നടത്തിയ സമ്മേളനത്തിലും എല്ലാ പാർട്ടിക്കാരും പങ്കെടുത്തിരുന്നു. കെ മുരളീധരന്റെ പ്രസ്താവനയിൽ പ്രതികരിക്കാനില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആര് പറഞ്ഞാലും സാധാരണ ജനങ്ങൾ സഹകരിക്കുന്നുണ്ട്. അത് ചർച്ചയാക്കുന്നതിൽ അർത്ഥമില്ല. മഷിയിട്ടു നോക്കിയാൽ യു.ഡി.എഫ് റാലികളിൽ എൽ.ഡി.എഫിന്റെ ആളുകളും വന്നത് കാണാനാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, എൽ.ഡി.എഫ് ആഹ്വാനം ചെയ്ത മനുഷ്യമഹാശൃംഖലയിൽ ലീഗ് പ്രാദേശിക നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തോ എന്ന് പാർട്ടി അന്വേഷണം നടത്തുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. ഇതേക്കുറിച്ച് ഇപ്പോൾ അറിയില്ല. പ്രാദേശിക നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും മജീദ് തിരുവനന്തപുരത്ത് പറഞ്ഞു