
അടിസ്ഥാന മേഖലയില്‍ നിന്ന് വളർന്ന നേതാവിന് ചേർന്ന നടപടിയല്ല മന്ത്രി പി.രാജീവിന്റേതെന്ന് സി പി എം സമ്മേളന പ്രതിനിധികളുടെ വിമർശനം: പൊതുമേഖലയിലെ പ്രശ്നം പറയുമ്പോള്‍ മന്ത്രി പെരുമാറുന്നത് മുതലാളിയെ പോലെയാണെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി വിമർശിച്ചു: എം.വി.ഗോവിന്ദനെതിരേയും രൂക്ഷ വിമർശനം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയില്‍ വ്യവസായ മന്ത്രി പി.രാജീവിനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രൂക്ഷ വിമർശനം.
പൊതുമേഖലയിലെ പ്രശ്നം പറയുമ്പോള്‍ മന്ത്രി പെരുമാറുന്നത് മുതലാളിയെ പോലെയാണെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി വിമർശിച്ചു. സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളില്‍ വ്യക്തതയില്ലെന്ന് ചില അംഗങ്ങള്‍ പറഞ്ഞു.
കയർ മേഖലയിലെ പ്രശ്നങ്ങളില്‍ വ്യവസായ മന്ത്രി ഇടപെടുന്നില്ലെന്ന വിമർശനം ആലപ്പുഴയില്‍ നിന്ന് തന്നെ ഉയർന്നു വന്നതാണ്.അതിനു പിന്നാലെയാണ് പൊതുമേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി പി. രാജീവിനെതിരെ കടുത്ത വിമർശനങ്ങള്‍ ഉണ്ടായത്.മന്ത്രി വ്യവസായ നിക്ഷേപത്തില്‍ മാത്രം ശ്രദ്ധിച്ചു പൊതു മേഖലയെ തഴയുന്നു.
പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാൻ നടപടിയില്ല.അടിസ്ഥാന മേഖലയില്‍ നിന്ന് വളർന്ന നേതാവിന് ചേർന്ന നടപടിയല്ല മന്ത്രിയുടേത് എന്നും ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി സെക്രട്ടറിക്കെതിരെ പല ജില്ലകളില്‍ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല.രാവിലെ പറയുന്നതല്ല ഉച്ചക്കും വൈകിട്ടും പറയുന്നത്.വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്നത് പാർട്ടി സെക്രട്ടറിക്കും ബാധകമാണെന്നാണ് അംഗങ്ങള്‍ പറഞ്ഞത്.
എം.വി ഗോവിന്ദനെതിരെ കണ്ണൂർ പക്ഷപാതവും പ്രതിനിധികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ വിമർശനങ്ങള്‍ അല്ല ഉണ്ടായതെന്നാണ് ഗോവിന്ദന്‍റെ വിശദീകരണം.
തെറ്റായ പ്രവണതകള്‍ തിരുത്താൻ വേണ്ടിയുള്ള പ്ലീനങ്ങള്‍ ഫലം കണ്ടില്ലെന്നും ചിലർ പറഞ്ഞു.സംസ്ഥാന കമ്മിറ്റി ഇടപെട്ടിട്ടും സഹകരണ മേഖലയില്‍ തിരുത്തല്‍ സാധ്യമായിട്ടില്ല.സഹകരണ മേഖലയില്‍ നടക്കുന്ന കൊള്ള തടയാൻ മാർഗരേഖ വേണമെന്ന് ആവശ്യമുയർന്നു.