play-sharp-fill
മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങവേ; പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട കുട്ടിയെയും കസ്റ്റഡിയിലെടുത്തു; കൊലയ്ക്ക് കൂട്ടുനിന്നവരുടെ കൂടെ ചര്‍ച്ച നടത്താന്‍ തയ്യാറല്ല; കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി

മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങവേ; പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട കുട്ടിയെയും കസ്റ്റഡിയിലെടുത്തു; കൊലയ്ക്ക് കൂട്ടുനിന്നവരുടെ കൂടെ ചര്‍ച്ച നടത്താന്‍ തയ്യാറല്ല; കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇന്ന് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന നില തകര്‍ക്കാന്‍ പൊലീസ് മനപ്പൂര്‍വ്വം ചെയ്തതാണെന്നും കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ കലക്ടര്‍ ടി.വി സുഭാഷ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്നും യു ഡി എഫ് നേതാക്കള്‍ ഇറങ്ങിപ്പോയി.

സമാധാനപരമായി നടന്ന മന്‍സൂറിന്റെ വിലാപയാത്രയില്‍പങ്കെടുത്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലിസ് രാത്രി അതി ക്രൂരമായി മര്‍ദ്ദിച്ചു. ഇതാണ് പ്രകോപനം സൃഷ്ടിച്ചത്. ഇതിനെ തുടര്‍ന്ന്ഇന്നലെ നടന്ന അക്രമത്തെ യുഡിഎഫ് അപലപിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍ പതിനാലോളം പേരെ ക്രൂരമായി പൊലിസ് മര്‍ദ്ദിച്ചുവെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീംചേലേരി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിങ്ങത്തൂരില്‍ സിപിഎം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കാണ് ഒരു സംഘം ഇന്നലെ രാത്രി തീയിട്ടത്. സിപിഎം അനുഭാവികളുടെ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുറച്ചുകാലമായി ശമനമുണ്ടായിരുന്നു. ആ സമാധാനാന്തരീക്ഷമാണ് തകര്‍ന്നത്.

Tags :