play-sharp-fill
സർക്കാർ കൊവിഡ് മരണം മറയ്ക്കുന്നതായി ആരോപിക്കുന്ന മനോരമയുടെ കമ്പനി നടത്തുന്നത് വൻ തട്ടിപ്പ്: എം.ആർ.എഫിൽ ജീവനക്കാർക്ക് നൽകുന്നത് അഞ്ചു രൂപയുടെ മാസ്‌ക് മാത്രം..! രോഗികളായവരുടെ വിവരം മറച്ചു വയ്ക്കാൻ പരമാവധി ശ്രമിച്ചു; ഗുരുതരമായ വീഴ്ച വരുത്തിയ എം.ആർ.എഫിനെ സംരക്ഷിക്കാൻ മനോരമയും ജില്ലാ ഭരണകൂടവും കൈ കോർക്കുന്നു

സർക്കാർ കൊവിഡ് മരണം മറയ്ക്കുന്നതായി ആരോപിക്കുന്ന മനോരമയുടെ കമ്പനി നടത്തുന്നത് വൻ തട്ടിപ്പ്: എം.ആർ.എഫിൽ ജീവനക്കാർക്ക് നൽകുന്നത് അഞ്ചു രൂപയുടെ മാസ്‌ക് മാത്രം..! രോഗികളായവരുടെ വിവരം മറച്ചു വയ്ക്കാൻ പരമാവധി ശ്രമിച്ചു; ഗുരുതരമായ വീഴ്ച വരുത്തിയ എം.ആർ.എഫിനെ സംരക്ഷിക്കാൻ മനോരമയും ജില്ലാ ഭരണകൂടവും കൈ കോർക്കുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് രോഗികൾ മരിക്കുന്നത് ഒളിപ്പിക്കുന്നതായി കണക്കുകൾ നിരത്തി വാദിച്ച മലയാള മനോരമയുടെ കുടുംബത്തിൽപ്പെട്ട എം.ആർ.എഫ് കൊവിഡ് മറച്ചു വയ്ക്കാൻ ശ്രമിക്കുന്നതിനു കൃത്യമായ തെളിവുകൾ പുറത്ത്. ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിച്ച ജീവനക്കാരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർക്കു നൽകാതെ എം.ആർ.എഫ് ഒളിച്ചു വച്ചതായുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. എം.ആർ.എഫിന്റെ കൊച്ചി യൂണിറ്റിലെ ഒരു ജീവനക്കാരൻ കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ എത്തിയെങ്കിലും, ഇത് പുറത്തറിയിക്കാതെ മറച്ചു വയ്ക്കുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നത്.


എം.ആർ.എഫിന്റെ കോട്ടയത്തെ തന്നെ പ്രമുഖ ഓഫിസിലാണ് കൊച്ചിയിൽ നിന്നുള്ള ജീവനക്കാരൻ എത്തിയത്. ഈ ജീവനക്കാരൻ വടവാതൂർ യൂണിറ്റിലും എത്തിയതായും വിവരമുണ്ട്. ഇവിടെ നിന്നും മടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇയാൾക്കു കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ഇത് ഒളിപ്പിച്ചു വയ്ക്കാനാണ് കമ്പനി അധികൃതർ ശ്രമിച്ചത്. ഇയാൾ എത്തിയ സ്ഥലങ്ങളിൽ, സമ്പർക്കത്തിൽ ഏർപ്പെട്ട ജീവനക്കാരോട് ക്വാറന്റയിനിൽ പോകാൻ നിർദേശിക്കുന്നതിനു പകരം, ഇതെല്ലാം മറച്ചു വച്ചാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കമ്പനിയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ആൾക്ക് കോവിഡായിരുന്നു എന്ന വിവരം ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്നവർ പോലും അറിഞ്ഞത്. ഇത്തരത്തിൽ കൊവിഡ് വിവരങ്ങൾ ജീവനക്കാരിൽ നിന്നു പോലും പരമാവധി മറച്ചു വയ്ക്കാനാണ് ആദ്യ ഘട്ടത്തിൽ എം.ആർ.എഫ് ശ്രമിച്ചതെന്ന സൂചനയാണ് പുറത്തു വരുന്നത്. ഇതാണ് കമ്പനിയിലെ സ്ഥിതി ഗതികൾ അതീവ ഗുരുതരമാക്കിയതെന്നാണ് റിപ്പോർട്ട്.

ഇത്തരത്തിൽ സ്വന്തം കുടുംബത്തിൽപ്പെട്ട കമ്പനി ഗുരുതരമായ വീഴ്ച കൊവിഡ് പ്രതിരോധത്തിൽ കാട്ടുമ്പോഴാണ്, ഇതേപ്പറ്റി ഒരു വരി എഴുതാൻ തയ്യാറാകാത്ത മലയാള മനോരമ ദിനപത്രം, സർക്കാർ കൊവിഡ് രോഗികളുടെ മരണ വിവരം മറച്ചു വയ്ക്കുന്നതായും കണക്കിൽ കൃത്രിമം കാട്ടുന്നതായും വാർത്ത എഴുതുന്നത്.

എം.ആർ.എഫിൽ ഇതുവരെ 94 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എം.ആർ.എഫിലെ തൊഴിലാളികളും, ഇവരുടെ കുടുംബാംഗങ്ങളും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുമാണ് ഈ കൊവിഡ് ബാധിച്ച എല്ലാവരും. ഇവരിൽ കൂടുതൽ ആളുകൾ താമസിക്കുന്നതും കമ്പനി സ്ഥിതി ചെയ്യുന്ന വിജയപുരം പഞ്ചായത്തിലുമാണ്.

കൊവിഡ് ബാധ പടർന്നു പിടിച്ച ആദ്യ ഘട്ടത്തിൽ തന്നെ നിയന്ത്രിക്കാൻ എം.ആർ.എഫ് കമ്പനി കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തടാൻ സാധിക്കുമായിരുന്ന ഒരു വിപത്താണ് ഇപ്പോൾ പരിധികൾ എല്ലാം വിട്ടു പടർന്നു പിടിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ കോട്ടയം നഗരത്തോടും, ജില്ലയോടും എം.ആർ.എഫ് ചെയ്ത കൊടും ചതിയാണ് ഇത്.