video
play-sharp-fill
മാതാവിന്റെ കണ്‍മുന്നില്‍ വച്ച് പിതാവിനെ ചവിട്ടിക്കൊലപ്പെടുത്തി ; വിദേശത്ത് നിന്നെത്തിയ മകന്‍ പൊലീസ് പിടിയില്‍ : മകന്റെ ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞ് വയോധികന്റെ ശ്വാസകോശത്തില്‍ കുത്തിക്കയറിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മാതാവിന്റെ കണ്‍മുന്നില്‍ വച്ച് പിതാവിനെ ചവിട്ടിക്കൊലപ്പെടുത്തി ; വിദേശത്ത് നിന്നെത്തിയ മകന്‍ പൊലീസ് പിടിയില്‍ : മകന്റെ ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞ് വയോധികന്റെ ശ്വാസകോശത്തില്‍ കുത്തിക്കയറിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍

കൊച്ചി വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാറക്കടവ് പൂവത്തുശേരി ഐനിക്കത്താഴം പട്ടത്ത് മനോഹരനെ (65) മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. മനോഹരന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ മഹേഷിനെ (കണ്ണന്‍-34) ചെങ്ങമനാട് പൊലീസ് പിടികൂടി.

മകന്റെ ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ പരിക്കാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേഷ് പലവട്ടം മനോഹരനെ ചവിട്ടിയിരുന്നു. ഇതേതുടര്‍ന്ന് വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.ഇതിന് പുറമെ മനോഹരന്റെ ദേഹത്ത് പലവട്ടം വാക്കത്തി ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്.

വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടത്. മഹേഷിനൊപ്പം കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികെയാണെന്നും പൊലീസ് വ്യക്തമാക്കി. മഹേഷ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. വിവാഹബന്ധം വേര്‍പിരിഞ്ഞതിനാല്‍ മാതാപിതാക്കളോടൊപ്പം താമസിച്ച് വരികെയായിരുന്നു മഹേഷ്.

മനോഹരന്റെ സംസ്‌കാരം ഇന്നലെ വീട്ടുവളപ്പില്‍ നടത്തി.