വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയോട് മര്യാദ ലംഘനം: ചിറക്കടവ് സ്വദേശി പൊൻകുന്നം പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വീട്ടമ്മയോട് മര്യാദ ലംഘനം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ചിറക്കടവ് പാറാംതോട് കോളനി ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ അഭിലാഷ് (രാജേഷ് 42) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയോട് മര്യാദ ലംഘനം നടത്തുകയും, ഇവരുടെ ഭർത്താവിനെ ചീത്ത വിളിക്കുകയുമായിരുന്നു. അഭിലാഷിന്റെ ഭാര്യയ്ക്ക് വീട്ടമ്മ ഫോൺ വിളിക്കാൻ കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ ഇവരുടെ വീട്ടിൽ കയറി ചീത്തവിളിക്കുകയും മര്യാദ ലംഘനം നടത്തുകയും ചെയ്തത്.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാർ എൻ, എസ്.ഐ റെജിലാൽ കെ.ആർ, എ.എസ്.ഐ ബിജു പി.എം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.