play-sharp-fill
കിടങ്ങൂർ സെന്റ് മേരീസ് പള്ളി പരിസരത്ത് അടിപിടി; തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു; പോലീസ് ജീപ്പിന്റെ ബോണറ്റ് തല്ലി തകര്‍ത്തു;  കിടങ്ങൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കിടങ്ങൂർ വടുതപ്പടി, പാറക്കാട്ടുവീട്ടില്‍ ഗീരിഷ് കുമാർ. ജി (52) നെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ കിടങ്ങൂർ സെന്റ് മേരീസ് പള്ളി പരിസരത്ത് അടിപിടി കൂടുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ ഇയാള്‍ പോലീസ് ജീപ്പിന്റെ ബോണറ്റ് തല്ലി തകര്‍ക്കുകയും ചെയ്തു.

ഇത് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

കിടങ്ങൂർ സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിജു കെ.ആര്‍, എസ്.ഐ. പത്രോസ് കെ.വി, സി.പി.ഓ മാരായ ജോസ് ചന്ദർ, അനൂപ് സി.ജി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.