റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനുള്ള മണ്ണെണ്ണയിൽ വൻ തിരിമറി: 562 ലീറ്റർ മണ്ണെണ്ണ ഊറ്റി കരിഞ്ചന്തയിൽ വിറ്റു: പകരം വെള്ളം ഒഴിച്ചെന്നു സൂചന: സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു: കോട്ടയം മേഖലാ വിജിലൻസ് സ്ക്വാഡ് (സപ്ലൈകോ) പരിശോധന നടത്തി.

Spread the love

 

മൂന്നാർ : മോഷ്ടിച്ച മണ്ണെണ്ണയ്ക്കു പകരാവെള്ളം നിറച്ച സംഭവത്തിൽ വിട്ടാല സ് അന്വേഷണം. റേഷൻ കടകൾ വഴി വിതരണം ചെയ്യാനായി സൂക്ഷി ച്ചിരുന്ന മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കറിൽ നിന്നു മോഷണം പോയ മണ്ണെണ്ണയ്ക്കു പകരം കണക്കു കൃത്യമാക്കാൻ വെള്ളം നിറച്ച സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു.

മൂന്നാർ ടൗണിനു സമീപം പഞ്ചാ യത്ത് സപ്ലൈകോ സൂപ്പർ മാർ ക്കറ്റിനോടു ചേർന്നുള്ള മണ്ണെണ്ണ ഡിപ്പോയിലാണു തട്ടിപ്പ് നടന്നത്. ഫെബ്രുവരി 29ന് ഇവിടെ നിന്നു റേഷൻ കടകൾക്കു വിതര ണം ചെയ്‌ത മണ്ണെണ്ണയിൽ ജലാംശം കണ്ടതോടെയാണു തട്ടിപ്പ് പുറത്തറിഞ്ഞത്.

സംഭവ ത്തിനു പിന്നിൽ ഡിപ്പോയുടെ ചുമതലയുണ്ടായിരുന്ന, മുതിർന്ന രാഷ്ട്രീയ നേതാവിൻ്റെ ബന്ധുവായ ജീവനക്കാരനാണെന്നു വി ജിലൻസ് സംശയിക്കുന്നു. തട്ടിപ്പ് പുറത്തു വന്നതോടെ ഇയാൾ തൊട്ടടുത്ത ദിവസം നീണ്ട അവ ധിക്കു പോയതായും പറയുന്നു.
പുതുതായി ചുമതലയേറ്റയാൾ : ഉന്നത ഉദ്യോഗസ്‌ഥർക്കു പരാതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൽകിയതിനെ തുടർന്ന് പെട്രോ ളിയം വകുപ്പ് നടത്തിയ പരിശോ ധനയിൽ 24,000 ലീറ്റർ വീതമുള്ള 2 ടാങ്കുകളിലായി 562 ലീറ്റർ വെള്ളം കലർത്തിയതായികണ്ടെത്തി.

കോട്ടയം മേഖലാ വിജിലൻസ് സ്ക്വാഡ് (സപ്ലൈകോ) ഫ്ലയിങ് ഓഫിസർ റിനേഷിന്റെ നേതൃത്വ ത്തിൽ ഇന്നലെ ഡിപ്പോയിലെത്തി പരിശോധന നടത്തി. 562 ലീറ്റർ മണ്ണെണ്ണ കരിഞ്ചന്തയിൽ വിറ്റ ശേഷം പകരം വെള്ളം ഒഴിച്ച തായാണു സൂചന.

ആരോപണം നേരിടുന്ന ജീവ നക്കാരൻ രണ്ടര ലക്ഷം രൂപയു ടെ തട്ടിപ്പ് നടത്തിയ സംഭവ ത്തിൽ നേരത്തെ സസ്പെൻഷ നിലായിരുന്നു. ഏതാനും മാസ ങ്ങൾക്കു മുൻപാണു ജോലിയിൽ തിരികെക്കയറിയത്