
മന്നം ജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ പെരുന്നയിൽ: 30,000 പേർക്ക് ഇരിക്കാവുന്ന പന്തൽഉയർന്നു:
സ്വന്തം ലേഖകൻ
ചങ്ങനാശേരി: മന്നത്തു പത്മനാഭന്റെ 147 – മത് ജയന്തി ആഘോഷങ്ങൾ ജനുവരി 1, 2 തീയതികളിൽ ചങ്ങനാശേരി എൻ എസ് എസ് ആസ്ഥാനത്ത് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. 30,000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തൽ ഉയർന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കരയോഗ ഭാരവാഹികൾക്കും പ്രവർത്തകർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത് പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയത്തിലാണ്. എൻ എസ് എസ് ഹിന്ദു കോളജ് മൈതാനത്ത് വിശാലമായ ഊട്ടുപുരയും തയാറാക്കിയിട്ടുണ്ട്. മന്നം സമാധിയും ആസ്ഥാന മന്ദിരവും വൈദ്യുത ദീപാലങ്കാരത്താൽ മനോഹരമാക്കുന്ന ജോലിയും പുരോഗമിക്കുന്നു.
ജനുവരി ഒന്നിന് രാവിലെ 7 – ന് മന്നം സമാധിയിൽ പുഷ്പാർച്ചന. 1015 – ന്എൻ.എസ് എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നടത്തും. പ്രസിഡന്റ് ഡോ.എം. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പ്രമേയങ്ങൾ.സംഘടനാ വിഭാഗം മേധാവി വി.വി.ശശിധരൻ നായർ പ്രസംഗിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

6.30 – ന് സംഗീത പരിപാടി. ജനുവരി 2 – ന് രാവിലെ 10.45 – ന് ജയന്തി സമ്മേളനം മുൻ രാജ്യസഭാ അംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രചന്ദ്രൻ എം.പി. അനുസ്മരണ പ്രഭാഷണം നടത്തും. എൻ.എസ്.എസ്.പ്രസിഡന്റ് ഡോ.എ. ശശികുമാർ അദ്ധ്യക്ഷത വഹിക്കും.