വീട് നൽകാമെന്ന് മഞ്ജുവാര്യർ വാഗ്ദാനം നൽകി പറ്റിച്ചു; ആദിവാസി സംഘടനകൾ സമരവുമായി നടിയുടെ വീട്ടിലേക്ക്
സ്വന്തം ലേഖകൻ
നടി മഞ്ജു വാര്യർക്കെതിരെ ആദിവാസികൾ. വീട് വാഗ്ദാനവുമായി ഒന്നര വർഷം മുൻപ് ആദിവാസി കോളനിയിലെത്തിയ മഞ്ജു തങ്ങളെ പറ്റിച്ചെന്ന ആരോപണവുമായാണ് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കിയെങ്കിലും നാളിതുവരെയായിട്ടും പ്രാരംഭ പ്രവർത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.
ഇതിനെതിരെ ഫെബ്രുവരി 13 ന് തൃശ്ശൂരിലെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവർക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനർ നിർമ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്.
Third Eye News Live
0