
മഞ്ജു വാര്യറുടെ താരസിംഹാസനം വീണു, ഒന്നാം സ്ഥാനത്ത് ഈ നടി
കൊ ച്ചി: മലയാള സിനിമ പ്രതിഫല കാര്യത്തില്‍ മറ്റ് ഇന്‍ഡസ്ട്രികളെ വെച്ച് നോക്കുമ്ബോള്‍ പിന്നിലാണ്. എന്നാല്‍ സിനിമകളുടെ തുടര്‍ വിജയങ്ങള്‍ ഇപ്പോള്‍ പല നടീ നടന്‍മാര്‍ക്കും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിനും കാരണമായിട്ടുണ്ട്.ദീര്‍ഘകാലം കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ മുന്‍നിരയില്‍ മഞ്ജു വാര്യര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചുകാലമായി മഞ്ജു വാര്യറുടെ ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടില്ല.
കൊവിഡ് കാലത്ത് ഒരു ചിത്രം മാത്രമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. എന്നാല്‍ വമ്ബന്‍ ചിത്രങ്ങളാണ് മഞ്ജു വാര്യറുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ദീര്‍ഘകാലത്തെ ഇടവേള പ്രതിഫലകാര്യത്തിലും താരമൂല്യത്തിലും മഞ്ജുവിനെ പിന്നിലാക്കിയിരിക്കുകയാണ്.
രജനീകാന്തിനൊപ്പമുള്ള വേട്ടയ്യന്‍, വിടുതലൈ 2ാം ഭാഗം, മോഹന്‍ലാലിനൊപ്പം എമ്ബുരാന്‍ എന്നീ വമ്ബന്‍ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വരാനിരിക്കുന്നത്. എന്നാല്‍ പ്രതിഫല കാര്യത്തില്‍ മഞ്ജു ഇപ്പോള്‍ പിന്നിലേക്ക് പോയിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഇപ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജുവിനെ പോലെ തന്നെ നയന്‍താരയും മലയാളത്തില്‍ അഭിനയിച്ചിട്ട് വര്‍ഷങ്ങളായി അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡിലാണ് നയന്‍താര മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. രണ്ട് മുതല്‍ 5 കോടി വരെയാണ് നയന്‍താര മലയാള ചിത്രം ചെയ്യാനായി പ്രതിഫലമായി വാങ്ങുന്നത്. തമിഴ് ചിത്രം ചെയ്യാന്‍ പത്ത് കോടി വരെയാണ് നയന്‍താര വാങ്ങാറുള്ളത്.
അതേസമയം മഞ്ജു വാര്യര്‍ രണ്ടാം സ്ഥാനത്തും ഇല്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. കീര്‍ത്തി സുരേഷാണ് രണ്ടാം സ്ഥാനത്തുള്ളത്. നിലവില്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണ് കീര്‍ത്തി. ടൊവിനോയ്ക്ക് ഒപ്പമുള്ള വാശിയാണ് അവസാന മലയാള ചിത്രം. ഒരു കോടി മുതല്‍ മൂന്ന് കോടി വരെ ഒരു സിനിമയ്ക്കായി കീര്‍ത്തി സുരേഷ് വാങ്ങുന്നുണ്ട്. മൂന്നാം സ്ഥാനത്ത് നസ്രിയ നസീമാണ് ഉള്ളത്.മലയാള ചിത്രത്തില്‍ ദീര്‍ഘകാലമായി നസ്രിയയും അഭിനയിച്ചിട്ടില്ല. ഫഹദിനൊപ്പമുള്ള ട്രാന്‍സാണ് അവസാന മലയാള ചിത്രം. ഒരു കോടി മുതല്‍ രണ്ട് കോടി വരെ നടി പ്രതിഫലമായി വാങ്ങുന്നുണ്ട്. നാലാം സ്ഥാനത്തുള്ള അനുപമ പരമേശ്വരന്‍ 50 ലക്ഷം മുതല്‍ 2 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. നിലവില്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് നടി സജീവമായി ഉള്ളത്.
അഞ്ചാം സ്ഥാനത്താണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഉള്ളത്. 50 ലക്ഷം മുതല്‍ 1.25 കോടി വരെയാണ് മഞ്ജു പ്രതിഫലമായി വാങ്ങുന്നത്. ഇറങ്ങാനുള്ള വമ്ബന്‍ ചിത്രങ്ങള്‍ ഹിറ്റായാല്‍ മഞ്ജു പ്രതിഫലം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ആദ്യ രണ്ടില്‍ എത്താനും സാധ്യതയുണ്ട്.
നിത്യ മേനന്‍ 50 ലക്ഷം മുതല്‍ ഒരു കോടി വരെയും, അമല പോള്‍ 40 ലക്ഷം മുതല്‍ ഒരു കോടി വരെയും, പ്രിയാമണി 40 ലക്ഷം മുതല്‍ 1 കോടി വരെയും, കല്യാണി പ്രിയദര്‍ശന്‍ 35 ലക്ഷം മുതല്‍ ഒരു കോടി വരെയും, പാര്‍വതി തിരുവോത്ത് 35 ലക്ഷം മുതല്‍ 1 കോടി വരെയുമാണ് പ്രതിഫലം വാങ്ങുന്നത്. ഇവരാണ് ആദ്യ പത്തില്‍ ഉള്ളത്. മമിത ബൈജുവും അനശ്വര രാജനും 50 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങുന്നത്.