മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ… ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ, പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും ; കുറിപ്പുമായി മഞ്ജു വാര്യർ

Spread the love

സ്വന്തം ലേഖകൻ

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഓടിച്ചിരുന്ന വണ്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കുറിപ്പുമായി മഞ്ജു വാര്യർ. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും.- അർജുന്റി ചിത്രം പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://www.facebook.com/photo.php?fbid=1117550856394078&set=a.303604427788729&type=3&ref=embed_post

വണ്ടിയുടെ കാബിന് അകത്തു നിന്നാണ് അർജുന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തുന്നത്. അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരികീരിച്ചു. നാവിക സേന മാര്‍ക്ക് ചെയ്ത എല്ലാ ഭാഗത്തും തിരച്ചില്‍ നടത്തിയിന് പിന്നാലെയാണ് ലോറി കണ്ടെത്തിയത്.