video
play-sharp-fill
മഞ്ജു വാര്യർ ചിത്രം ചതുർമുഖം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നു; കുറിപ്പ് പങ്കുവച്ച് താരം

മഞ്ജു വാര്യർ ചിത്രം ചതുർമുഖം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നു; കുറിപ്പ് പങ്കുവച്ച് താരം

സ്വന്തം ലേഖകൻ

കൊച്ചി: ചതുർമുഖം എന്ന ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട കുറിപ്പ് നടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ചു.

 

കുറിപ്പിന്റെ പൂർണ രൂപം ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രിയപ്പെട്ടവരേ,

ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.

സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക.

സ്നേഹത്തോടെ

നിങ്ങളുടെ സ്വന്തം

മഞ്ജുവാര്യര്‍.

Tags :