video
play-sharp-fill

അവരുടെ ചിരി നിമിഷങ്ങള്‍ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്’ താനൂര്‍ അപകടത്തില്‍ അനുശോചിച്ച്‌ മഞ്ജു വാര്യര്‍

അവരുടെ ചിരി നിമിഷങ്ങള്‍ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്’ താനൂര്‍ അപകടത്തില്‍ അനുശോചിച്ച്‌ മഞ്ജു വാര്യര്‍

Spread the love

സ്വന്തം ലേഖകൻ

22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടം ഇന്നു കേരളത്തിന്റെ കണ്ണുനീരാണ്. നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്

ഇപ്പോഴിതാ താനൂര്‍ അപകടത്തില്‍ തനിക്കുണ്ടായ വേദന പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേര്‍ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു.

അവരുടെ ചിരി നിമിഷങ്ങള്‍ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്. നിത്യതയില്‍ അവര്‍ സ്വസ്ഥരായിരിക്കട്ടെ. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാര്‍ഥനകള്‍..’ഇതായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍

Tags :