മഞ്ജു വാര്യർ ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നിയമ നടപടിക്കെന്ന് സൂചന. ശ്രികുമാർ മേനോന്റെ പുഷ് കമ്പനിക്കെതിരെ കിട്ടാനുള്ള പണം തിരികെ ചോദിച്ച് മഞ്ജു വാര്യർ നിയമ നടപടി തുടങ്ങിയെന്നാണ് റിപ്പോർട്ട്. മോഡലായും മറ്റും അഭിനയിച്ചിതിന്റെ പ്രതിഫലമായി കിട്ടാനുള്ള 60 ലക്ഷം തിരിച്ചു കിട്ടാൻ നിയമനടപടി സ്വീകരിച്ചതെന്നും റിപ്പോർട്ട്. പുഷ് കമ്പനി പാപ്പർ സ്യൂട്ട് നൽകിയതോടെയാണ് മഞ്ജു തനിക്ക് കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നാണ് സിനിമാ മേഖലയിലെ പൊതു സംസാരം. ഈ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് മഞ്ജു തയ്യാറായിട്ടില്ല.
മോഹൻലാൽ മഞ്ജു വാര്യർ കൂട്ടുകെട്ടിൽ ഇറങ്ങിയ ഒടിയൻ വന്നത് മുതൽ സംവിധായകൻ ശ്രീകുമാർ മേനോനും നായിക മഞ്ജുവും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒടിയനെതിരെ നടക്കുന്ന സാമൂഹിക ആക്രമണങ്ങൾക്ക് കാരണം മഞ്ജു ആണെന്നും ഇതിനെതിരേ താരം പ്രതികരിക്കണം എന്നും സംവിധായകൻ പരസ്യമായി പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group