ലേഡി മമ്മൂട്ടിയുടെ ചിത്രമെടുത്ത് സാക്ഷാല്‍ മമ്മൂട്ടി; മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍; ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍
കൊച്ചി: മഞ്ജുവാര്യര്‍ ഫേസ്ബുക്കിലൂടെ പങ്ക് വച്ച് പുതിയ ചിത്രങ്ങളും വൈറല്‍. മലയാളത്തിലെ മെഗാസ്റ്റാര്‍മ്മൂട്ടിയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതെന്ന പ്രത്യേകതയുമുണ്ട്. ദി പ്രീസ്റ്റ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് മഞ്ജു ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ ഇടുകയും ചിത്രം പങ്കു വയ്ക്കുകയും ചെയ്തത്.