play-sharp-fill
മാഞ്ഞൂരിൽ ആശങ്ക ..! പഞ്ചായത്ത് ജീവനക്കാരിക്കും കുറുപ്പന്തറ  പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ  ആരോഗ്യ പ്രവർത്തകയ്ക്കും  കൊവിഡ് ; മാഞ്ഞൂർ പഞ്ചായത്ത് ഓഫിസ് അടച്ചേക്കും

മാഞ്ഞൂരിൽ ആശങ്ക ..! പഞ്ചായത്ത് ജീവനക്കാരിക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് ; മാഞ്ഞൂർ പഞ്ചായത്ത് ഓഫിസ് അടച്ചേക്കും

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : കേരളത്തിൽ അനുദിനം സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിൽ കോട്ടയം ജില്ലയിൽ ആശങ്ക വർദ്ധിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.

മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിയായ മാൻവെട്ടം സ്വദേശിനിയ്ക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ കടുത്തുരുത്തി സ്വദേശിനിയ്ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അൽപസമയം മുൻപാണ് ഇവരുടെ പരിശോധന ഫലങ്ങൾ പുറത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ജില്ലാ കളക്ടറുടെ ഉത്തരവ് വന്നാലുടൻ പഞ്ചായത്ത് ഓഫിസ് അടച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാഞ്ഞൂർ പഞ്ചായത്തിലെ ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിൽ പോയി.

പഞ്ചായത്ത് ജീവനക്കാരി കഴിഞ്ഞ അഞ്ചുദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികെയാണ്. ഇവർ നിരവധി പേരുമായി സമ്പർക്കം പുലർത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇത് പൊതുജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

അതേസമയം ജില്ലയിൽ ഇന്നലെ മാത്രം 13 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെ രോഗ വ്യാപനം വർധിക്കുന്നത് ആരോഗ്യ പ്രവർത്തകരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.