video
play-sharp-fill

മഞ്ചേരിയിൽ ഇലക്ട്രിക് സ്കൂട്ടർ റോഡിൽ അടിഞ്ഞുകൂടിയ മണ്ണിൽ തെന്നിവീണ് അപകടം; യുവാവിന് ദാരുണാന്ത്യം

മഞ്ചേരിയിൽ ഇലക്ട്രിക് സ്കൂട്ടർ റോഡിൽ അടിഞ്ഞുകൂടിയ മണ്ണിൽ തെന്നിവീണ് അപകടം; യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മഞ്ചേരിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തെന്നി വീണ് യുവാവ് മരിച്ചു. പുൽപ്പറ്റ ഒളമതിൽ ആലുങ്ങപറമ്പിൽ മേലയിൽ വീട്ടിൽ തേലക്കാടൻ കുഞ്ഞാപ്പുട്ടി ഹാജിയുടെ മകൻ സുഹൈൽ മുബാറഖ് (32) ആണ് മരിച്ചത്. തൃപ്പനച്ചിയിലും മഞ്ചേരിയിലും പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരനാണ് സുഹൈൽ. തൃപ്പനച്ചിയിൽ നിന്ന് മഞ്ചേരിയിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് വരുന്നതിനിടെയായിരുന്നു അപകടം.

ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ റോഡിൽ അടിഞ്ഞുകൂടിയ മണ്ണിൽ സുഹൈൽ ഓടിച്ച ഇലക്ട്രിക്ക് സ്കൂട്ടർ തെന്നിവീഴുകയായിരുന്നു. വീഴ്ചയിൽ തലയിൽ നിന്ന് ഹെൽമറ്റ് തെറിച്ചുപോയി. തലയുടെ പിൻഭാഗത്ത് സാരമായി പരിക്കേറ്റ സുഹൈലിനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവ്: കദിയക്കുട്ടി. ഭാര്യ: സഫ് രിയ (കാവുങ്ങപറമ്പ്). മക്കൾ: സൻഹ ഫാത്തിമ, ഷാസിൻ മുബാറഖ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, കുഞ്ഞിമുഹമ്മദ്, അസീസ്, അഷ്റഫ്, ഗഫൂർ, ഖദീജ, ഫൈസൽ, ശിഹാബ്, അൻവർ, സുനീർ, ഉനൈസ്.