video
play-sharp-fill
മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി

മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി

സ്വന്തം ലേഖകൻ

കൊച്ചി : മലയാള സിനിമാ രംഗത്തെ നടനും സംവിധായകനുമായ മണിയൻ പിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി. ഐശ്വര്യ .പി.നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ പോറ്റി വിവാഹത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു.

സുഹൃത്തുക്കൾക്കും സിനിമാ രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖർക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് വിവാഹസൽക്കാരം നടത്തും. ഡ്രാമ, ഫൈനൽസ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധയനായ നിരഞ്ജ് ആണ് സച്ചിന്റെ സഹോദരൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group