മണിപ്പുഴയിൽ ഡിവൈഎഫ്‌ഐയുടെ വെയിറ്റിംങ് ഷെഡ്: ഇനി റോഡിലിറങ്ങി നിന്ന് വെയിൽ കൊള്ളേണ്ട; തണലൊരുക്കി ഡിവൈഎഫ്‌ഐ പ്രവർത്തകർ
തേർഡ് ഐ ബ്യൂറോ
മണിപ്പുഴ: എം.സി റോഡിലെ തിരക്കേറിയ മണിപ്പുഴ ജംഗ്ഷനിൽ യാത്രക്കാർക്ക് ആശ്വാസമായി ഡിവൈഎഫ്‌ഐ വെയിറ്റിംങ് ഷെഡ് നിർമ്മിച്ചു. വേനൽക്കാലത്തും, ഇനി വരുന്ന മഴക്കാലത്തും യാത്രക്കാർക്ക് ആശ്വാസം പകരുന്നതിനു വേണ്ടിയാണ് ഡിവൈഎഫ്‌ഐ റോഡരികിൽ വെയിംറ്റിംങ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്.
തിരക്കേറിയ റോഡരികിൽ സ്ത്രീകൾ അടക്കമുള്ളവർ ബസ് കാത്തു നിൽക്കുന്നത് അപകട സാധ്യത വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ നാട്ടകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവിടെ വെയിറ്റിംങ് ഷെഡ് നിർമ്മിച്ചു നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ സ്മാരകമായാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. ഡോൾഫിൻ ഇൻഡസ്ട്രീസാണ് ബസ് കാത്തിരിപ്പു കേന്ദ്രം സ്‌പോൺസർ ചെയ്തിരിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഡോൾഫിൻ ഇൻഡസ്ട്രീസ് ഉടമ ജോസഫ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി നോമി, പ്രസിഡന്റ് ജിഷ്ണു, സിപിഎം ഏരിയ സെക്രട്ടറി ബി.ശശികുമാർ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, ജില്ലാ പ്രസിഡന്റ് കെ.ആർ അജയ്, ജില്ലാ കമ്മറ്റി അംഗം അമൃത, ബ്ലോക് പ്രസിഡന്റ് അരുൺ ഷാജി. സിപിഎം നാട്ടകം ലോക്കൽ സെക്രട്ടറി എസ് ടി രാജേഷ് , മൂലവട്ടം ലോക്കൽ സെക്രട്ടറി ചന്ദ്രബാബു എന്നിവർ പങ്കെടുത്തു