മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടായ അതിക്രമം; നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സമാന രീതിയുള്ള മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും
സ്വന്തം ലേഖിക
ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട യുവതികളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അറസ്റ്റിലായ നാല് പ്രതികളെയാണ് പതിനൊന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടത്. മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജതമാക്കിയതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ മുഖ്യ പ്രതിയായ ഹൊറോദാസ് ഉള്‍പ്പെടെയുള്ളവരെയാണ് കോടതി പതിനൊന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ബാക്കിയുള്ള പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
സമാന രീതിയുള്ള മറ്റേതെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Third Eye News Live
0