play-sharp-fill
അജ്ഞാത വാഹനം ഇടിച്ച് വ്യാപാരി മരിച്ച സംഭവം: വാഹനത്തിന്റെ ശബ്ദത്തിൽ നിന്നും കിട്ടിയ സൂചനയിൽ പ്രതിയും വാഹനവും പോലീസ് പിടിയിൽ; പിടിയിലായത് പാലാ സ്വദേശി

അജ്ഞാത വാഹനം ഇടിച്ച് വ്യാപാരി മരിച്ച സംഭവം: വാഹനത്തിന്റെ ശബ്ദത്തിൽ നിന്നും കിട്ടിയ സൂചനയിൽ പ്രതിയും വാഹനവും പോലീസ് പിടിയിൽ; പിടിയിലായത് പാലാ സ്വദേശി

സ്വന്തം ലേഖിക

മണിമല: കടയനിക്കാട് ഷാപ്പിന് സമീപം കട നടത്തിയിരുന്ന കടയനിക്കാട് സ്വദേശിയെ വാഹനം ഇടിച്ച് വാഹനം നിർത്താതെ കടന്നുകളയുകയും ഇതെതുടർന്ന് അപകടം സംഭവിച്ച കമലൻ എന്നയാൾ മരിച്ച സംഭവത്തിൽ ദിവസങ്ങൾക്കകം ഇടിച്ച വാഹനവും പ്രതിയെയും പോലീസ് പിടികൂടി.

പാലാ അന്തിനാട് സ്വദേശി പുളിക്കൽ അനീഷ് ചന്ദ്രനെയും ഇടിച്ച വാഹനവുമാണ് മണിമല പോലീസ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നാലാം തീയതി രാത്രി 8:45 മണിയോടെ കടയടച്ച് റോഡ് വശത്തുകൂടി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കമലനെ മണിമലയിൽ നിന്നും വന്ന ഏതോ വാഹനം ഇടിച്ച് തെറിപ്പിച്ചിട്ടശേഷം നിർത്താതെ പോവുകയായിരുന്നു. റോഡിൽ രക്തം വാർന്നു കിടന്ന കമലനെ അതുവഴി വന്ന സ്കൂട്ടർ യാത്രക്കാരും അയൽവാസികളും ചേർന്ന് ആശുപത്രിയിലാക്കിയെങ്കിലും കമലൻ മരണപ്പെട്ടിരുന്നു.

ദൃക്സാക്ഷികൾ ഇല്ലായിരുന്ന സംഭവത്തിൽ നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ജില്ലാപോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, അയൽവാസിയായ ഒരാൾ നൽകിയ വാഹനത്തിന്റെ ശബ്ദത്തിന്റെ സൂചനയിൽ നിന്നുമാണ് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് അന്വേഷണ സംഘം നാല് ദിവസത്തോളം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും, വീടുകളിലെയും, ആരാധനാലയങ്ങളിലെയും 150 ഓളം സിസിടിവി ക്യാമറകളും നൂറോളം വാഹനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം കണ്ടെത്തിയത്.

മണിമല എസ്.എച്ച്.ഓ ഷാജിമോൻ.ബി, എസ് ഐ മാരായ സന്തോഷ്‌ കുമാർ,വിജയകുമാർ, ബിജോയ്‌ മാത്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.