കാപ്പൻ യു.ഡി.എഫിലേക്ക്…..! എൽ.ഡി.എഫ് നീതികേട് കാണിച്ചു ; പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നും മാണി.സി.കാപ്പൻ
സ്വന്തം ലേഖകൻ
കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഒടുവിൽ പ്രഖ്യാപനം. താനും തന്റെ കൂടെയുള്ളവരും ഇടതുമുന്നണി വിടുകയാണെന്ന് മാണി.സി കാപ്പൻ വ്യക്തമാക്കി. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കാണ് കാപ്പൻ ചുവട് മാറുന്നത്.
എന്നാൽ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്നും, ഘടകകക്ഷിയായിട്ടായിരിക്കും യുഡിഎഫിൽ എത്തുകയെന്നും മാണി സി കാപ്പൻ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എൽ ഡി എഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കും. ‘ മാണി സി കാപ്പൻ പറഞ്ഞു. കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും, ഒപ്പം പുതിയ പാർട്ടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫിലേക്ക് എത്തുന്നതിന് മുന്നോടിയായി നാളെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നും, തന്റെ കൂടെയുള്ളവർ അണിനിരക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. ആറ് ജില്ലാ കമ്മിറ്റികൾ തങ്ങൾക്കൊപ്പമുണ്ടെന്നാണ് കാപ്പൻ അനുകൂലികളുടെ വാദം.
അതേസമയം എൻ സി പി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്ര നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് സംസ്ഥാന അദ്ധ്യക്ഷൻ ടി.പി.പീതാംബരൻ തീരുമാനം എടുത്തിരിക്കുന്നത്.