video
play-sharp-fill
കാപ്പന് പാലായില്‍ പിന്തുണയേറുന്നു; പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ മാണി മണ്ഡലം ചുറ്റും

കാപ്പന് പാലായില്‍ പിന്തുണയേറുന്നു; പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ മാണി മണ്ഡലം ചുറ്റും

സ്വന്തം ലേഖകന്‍

കോട്ടയം: മാണി സി കാപ്പന് പാലായില്‍ പിന്തുണയേറുമ്പോള്‍ ജോസ് കെ. മാണിയെ രംഗത്തിറക്കി കാപ്പനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് നീക്കം. ഞായറാഴ്ച മുതല്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പദയാത്ര ആരംഭിക്കും.

പാലായില്‍ ജോസ് കെ.മാണി തന്നെ സ്ഥാനാര്‍ഥിയെന്നു കൂടി വ്യക്തമാക്കുകയാണ് എല്‍ഡിഎഫ്. ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ജോസ് കെ.മാണി ഒരാഴ്ചയ്ക്കകം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമെത്തും. കാപ്പന്റെ കൂറുമാറ്റത്തിനൊപ്പം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര വര്‍ഷം കൊണ്ട് കാപ്പന് ഇത്രയും ജനപിന്തുണ കിട്ടിയോ എന്നതാണ് ജോസ് കെ.മാണി വിഭാഗത്തെ കുഴയ്ക്കുന്നത്. ഈ ജനപിന്തുണ കാപ്പന് ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി തോല്‍ക്കുമെന്ന പേടിയാണ് ഇപ്പോള്‍ അണികള്‍ക്കുള്ളത്.

ജോസ് കെ മാണി കടുത്തുരുത്തിയിലേക്ക് കളം മാറ്റും എന്ന് കരുതയിരുന്നവര്‍ക്കും തെറ്റാനുള്ള സാധ്യതയാണ് കാണുന്നത്. ജോസ് പാലായില്‍ തന്നെ മത്സരിക്കുമെന്നാണ് പാലായിലെ പദയാത്ര നല്‍കുന്ന സൂചന.