കെ.എം മാണിയുടെ വസതിയ്ക്ക് മുന്നിൽ സംഘർഷം: എൽഡിഎഫ് കേരള കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും
സ്വന്തം ലേഖകൻ
പാലാ: കേരള കോൺഗ്രസിന്റെ കോട്ടയായ പാലാ പിടിച്ചടക്കിയ ആഹ്‌ളാദ പ്രകടനത്തിൽ നേരിയ സംഘർഷം. അവസാന റൗണ്ട് വോട്ടെണ്ണൽ നടക്കുമ്പോൾ ആഹ്‌ളാദ പ്രകടനം നടത്തിയ എൽഡിഎഫ് പ്രവർകരാണ് കെ.എം മാണിയുടെ വീടിനു മുന്നിൽ വച്ച് പ്രകോപന പരമായ മുദ്രാവാക്യം മുഴക്കിയത്. ഇതിനെ പ്രതിരോധിക്കാൻ കേരള കോൺഗ്രസ പ്രവർത്തകർ രംഗത്തിറങ്ങിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ നേരിയ സംഘർഷമുണ്ടായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് എൽഡിഎഫിന്റെ വിജയാഹ്‌ളാദ പ്രകടനം പാലാ ബൈപ്പാസിലേയ്ക്ക് എത്തിത്. ലോറിയിലും ബൈക്കിലുമായി നൂറ് കണക്കിന് പ്രവർത്തകർ ബൈപ്പാസിലൂടെ കടന്നു വരികയായിരുന്നു. തുടർന്ന് കെ.എം മാണിയുടെ വസതിയ്ക്ക് മുന്നിലെത്തിയ എൽഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയ ശേഷം കൊടിവീശുകയും, പ്രകോപന പരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയുമായിരുന്നു.
ഇതോടെ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പുറത്തേയ്ക്ക് ഇറങ്ങി. കൊടികെട്ടിയ വടികൾ വീശി യുഡിഎഫ് കേരള കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫുകാർ വെല്ലുവിളിച്ചു. ഇതോടെ കെ.എം മാണി കീ ജയ് വിളികളുമായി യുഡിഎഫ് പ്രവർത്തകരും രംഗത്തിറങ്ങി. ഇതോടെ നടുറോഡിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കയ്യാങ്കളിയുടെ വക്കോളം എത്തി.
തുടർന്ന് പൊലീസുകാർ കേരള കോൺഗ്രസ് എൽഡിഎഫ് പ്രവർത്തകർക്കിടയിൽ മതിൽ തീർത്തു. ഇതോടെ ഇരുവശത്തു നിന്നും പ്രവർത്തകർ വെല്ലുവിളി മുഴക്കി. ഇതോടെ പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ട് എൽഡിഎഫ് പ്രവർത്തകരെ തിരിച്ചയച്ചു. ഇതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. എന്നാൽ, ഇപ്പോഴും കേരള കോ്ൺഗ്രസ് പ്രവർത്തകർ ബൈപ്പാസിൽ തമ്പടിച്ച് നിൽക്കുകയാണ്. ഇത് സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തിയിട്ടില്ല.