
സ്വന്തം ലേഖിക
ഇടുക്കി: മാങ്ങ മോഷ്‌ടിച്ച കേസിലെ പ്രതിയായ ഇടുക്കി എ ആര്‍ ക്യാമ്പിലെ സി പി ഒ പി വി ഷിഹാബിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു.
ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. പിരിച്ചുവിടാനുള്ള പൊലീസുകാരുടെ പട്ടികയില്‍ ഷിഹാബിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പൊലീസ് സൂപ്രണ്ട് വി യു കുര്യാക്കോസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണിത്.
മാങ്ങാമോഷണത്തിന് പുറമേ മറ്റ് രണ്ട് കേസുകളില്‍ അച്ചടക്കനടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള പട്ടികയിലേയ്ക്ക് ഷിഹാബിന്റെ പേര് വരുന്നതിന് കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ച കേസില്‍ ഇയാള്‍ പിടിയിലായത്.
കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴം മോഷണം പോയെന്നാണ് കടയുടമയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
മോഷണത്തിന് കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീര്‍പ്പാക്കി.