play-sharp-fill
മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ഫോണിലുണ്ടായിരുന്ന ഫോട്ടോ ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം ; അർപ്പൂക്കര സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പോലീസ്

മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ഫോണിലുണ്ടായിരുന്ന ഫോട്ടോ ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം ; അർപ്പൂക്കര സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പോലീസ്

ഗാന്ധിനഗർ : മാന്നാനം കെ ഇ കോളേജിന് സമീപം വച്ച് യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആർപ്പൂക്കര ചാത്തുണ്ണിപ്പാറ കുളങ്ങരപ്പറമ്പിൽ വീട്ടിൽ സോജുമോൻ സാബു (20) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ മാർച്ച് മാസം പതിനഞ്ചാം തീയതി മാന്നാനം കെ ഇ കോളേജിന് സമീപത്ത് വച്ച് യുവാവിന്റെ 12,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാൾ ഈ ഫോണിൽ നിന്നും കരസ്ഥമാക്കിയ ഫോട്ടോ ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത്. റ്റി, എസ്.ഐ മാരായ അനുരാജ് എം.എച്ച്, സത്യൻ, സി.പി.ഓ മാരായ സ്മിജിത്ത് വാസവൻ, നവീൻ എസ്.മോനി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.