Spread the love

മംഗളൂരു: മംഗളൂരു ആള്‍ക്കൂട്ടക്കൊലപാതക കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം.

video
play-sharp-fill

വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന കേസിലെ രണ്ട് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
കേസില്‍ 21 പേരെയാണ് ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കുഡുപ്പു, കദ്രി സ്വദേശികളായ സുശാന്ത്, രാഹുല്‍ എന്നിവർക്കാണ് മംഗളുരു ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധവുമായി അഷ്റഫിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹോദരൻ ജബ്ബാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് മംഗളുരുവില്‍ അഷ്റഫ് എന്ന യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയത്. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാള്‍ എന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
എങ്കിലും വല്ലപ്പോഴും ഇയാള്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു.