
കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; മണർകാട് രാജ് റീജന്റ് ബാർ ഹോട്ടലിന് സമീപം നടന്ന വാഹനപരിശോധനയിൽ ഒന്നര കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; വെസ്റ്റ് ബംഗാളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പ്രതിയിൽ നിന്ന് പിടികൂടിയത്
കോട്ടയം: മണർകാട് രാജ് റീജന്റ് ബാർ ഹോട്ടലിന് സമീപം നടന്ന വാഹനപരിശോധനയിൽ ഒന്നര കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.
വെസ്റ്റ് ബംഗാൾ മേധിനിപൂർ വെസ്റ്റ് ജില്ലയിൽ കേശ്പൂർ താലൂക്കിൽ മുഗ് ബസ്സാർ എസ് കെ സംസദ് അലി (26) യെയാണ് പാമ്പാടി എക്സൈസ് റേഞ്ച് പാർട്ടി, കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുമായിയുമായി ചേർന്ന് പിടികൂടിയത്.
വെസ്റ്റ് ബംഗാളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പ്രതിയിൽ നിന്ന് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 1.350 കിലോ കഞ്ചാവും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ വൈശാഖ് പിള്ളയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി ജെ ടോംസിയുടെ നേതൃത്വത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, കോട്ടയം ഇന്റലിജൻസ് ബ്യൂറോ പ്രിവണ്ടീവ് ഓഫീസർ രഞ്ജിത്ത് കെ നന്ത്യാട്ട് , പ്രിവന്റീവ് ഓഫീസർ മനോജ് ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫിക്ക് എം.എച്ച്, അഭിലാഷ് സി.എ , അഖിൽ ശേഖർ, ഷെബിൻ ടി മർക്കോസ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ , ഡ്രൈവർ സോജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.