play-sharp-fill
മണർകാട് വീട് കേന്ദ്രീകരിച്ച് വാറ്റ് ചാരയവും അനധികൃത വിദേശമദ്യ വിൽപ്പനയും;   കാവുംപടി സ്വദേശി പാമ്പാടി എക്സൈസിൻ്റെ പിടിയിൽ

മണർകാട് വീട് കേന്ദ്രീകരിച്ച് വാറ്റ് ചാരയവും അനധികൃത വിദേശമദ്യ വിൽപ്പനയും; കാവുംപടി സ്വദേശി പാമ്പാടി എക്സൈസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: മണർകാട് കാവുംപടി ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ച് അനധികൃതമായി വാറ്റുചാരായവും വിദേശമദ്യവും വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ.

മണർകാട് കരയിൽ കാവുംപടിഭാഗത്ത് ലക്ഷ്മി നിവാസ് വീട്ടിൽ സുകുമാരൻ നായർ മകൻ അനിൽകുമാർ (ഷാജി -52 ) നെയാണ് പാമ്പാടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ജെ ടോംസിയുടെ നേതൃത്വത്തിലുള്ള എക്സൈസ് ടീം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളിൽ നിന്നും 3 ലിറ്റർ വാറ്റ് ചാരായവും , 2.500 ലിറ്റർ വിദേശ മദ്യവവും കണ്ടെടുത്തു. ചാരായം ലിറ്ററിന് 1000 രൂപ ക്കും , അര ലിറ്റർ വിദേശ മദ്യത്തിന് 600 രൂപയ്ക്കുമാണ് വില്പന നടത്തിയിരുന്നത്.

പാമ്പാടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ജെ ടോംസിയുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സജീവ് എം ജോൺ , ഫിലിപ്പ് തോമസ് , സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജാമോഹൻ ഡി വി ആർ, സോജി എന്നിവർ പങ്കെടുത്തു.