video
play-sharp-fill

മണർകാട്ടെ അറുപതുകാരനായ പമ്പുടമ വിവാഹ വാഗ്ദാനം നല്കി യുവതിയുടെ അശ്ലീല ചിത്രങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം പുറം ലോകമറിഞ്ഞില്ല; 10 ഗ്രാം കഞ്ചാവ് പിടിച്ചാലും പ്രതി ജനിച്ചപ്പോൾ മുതലുള്ള കഥ പറഞ്ഞ് വാർത്ത നല്കുന്ന പൊലീസ് കല്യാണരാമൻ്റെ വാർത്ത മുക്കി

മണർകാട്ടെ അറുപതുകാരനായ പമ്പുടമ വിവാഹ വാഗ്ദാനം നല്കി യുവതിയുടെ അശ്ലീല ചിത്രങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം പുറം ലോകമറിഞ്ഞില്ല; 10 ഗ്രാം കഞ്ചാവ് പിടിച്ചാലും പ്രതി ജനിച്ചപ്പോൾ മുതലുള്ള കഥ പറഞ്ഞ് വാർത്ത നല്കുന്ന പൊലീസ് കല്യാണരാമൻ്റെ വാർത്ത മുക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട്ടെ അറുപതുകാരനായ പമ്പുടമ വിവാഹ വാഗ്ദാനം നല്കി യുവതിയുടെ അശ്ലീല ചിത്രങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം പുറം ലോകമറിയാതെ മുക്കി കോട്ടയത്തെ പൊലീസ്. കഴിഞ്ഞ നവംബറിൽ നടന്ന സംഭവം നാളിതുവരെ പുറം ലോകമറിഞ്ഞില്ല.

10 ഗ്രാം കഞ്ചാവുമായി പിടിക്കുന്ന പ്രതിയുടെ വരെ ജനിച്ചപ്പോൾ മുതലുള്ള കഥ പറഞ്ഞ് ഫോട്ടോ സഹിതം വാർത്ത നല്കുന്ന പൊലീസ് കല്യാണരാമൻ്റെ വാർത്ത മുക്കി. കഴിഞ്ഞ നവംബറിൽ ഏറ്റുമാനൂർ പൊലീസാണ് യുവതിയുടെ പരാതിയിൻമേൽ മണർകാട്ടെ പമ്പുടമ സക്കറിയായിക്കെതിരെ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനർവിവാഹത്തിനായി പത്രപരസ്യം നല്കുന്ന യുവതികളെ കല്യാണം ആലോചിച്ച് ഫോൺ വിളിക്കുകയും സല്ലാപം നടത്തി പ്രണയിക്കുകയുമാണ് അറുപതുകാരൻ്റെ രീതി.

ഇയാളുടെ ഭാര്യ മരിച്ചു പോയതാണെന്നും വില്ലേജ് ഓഫീസറാണെന്നും പറഞ്ഞാണ് യുവതികളെ വലയിൽ വീഴ്ത്തുന്നത്.

എന്നാൽ മണർകാട് അയർക്കുന്നം റൂട്ടിലെ ഇയാളുടെ പമ്പിന് സമീപം ഭാര്യയോടൊപ്പമാണ് ഇദ്ദേഹത്തിൻ്റെ താമസം

കോളേജ് കുട്ടികളെ പോലും നാണിപ്പിക്കും വിധം യുവതികളുമായി ഫോൺ വിളി തുടങ്ങി മണിക്കറുകൾക്കകം പ്രണയത്തിലാവുകയും നഗ്ന ദൃശ്യങ്ങളും വീഡിയോയും ആവശ്യപ്പെടുകയാണ് കള്ളകാമുകൻ്റെ പ്രധാന ഹോബി. വിവാഹം ചെയ്യാൻ പോകുന്നയാളല്ലേയെന്നു കരുതി യുവതികൾ നഗ്‌നചിത്രങ്ങളും വീഡിയോയും വാട്സ്ആപ്പിൽ അയച്ച് നല്കും.

ഭർത്താവ് മരിച്ച കോട്ടയം സ്വദേശിനിയായ യുവതി പുനർ വിവാഹത്തിന് പത്രപരസ്യം നല്കിയിരുന്നു.

പരസ്യം കണ്ട് റോയിയെന്ന കള്ളപ്പേരിൽ സക്കറിയാ വിളിക്കുകയും വിവാഹം ആലോചിക്കുകയുമായിരുന്നു. ആലോചന ഇഷ്ടപ്പെട്ട യുവതിയുമായി ഇയാൾ ഫോണിലൂടെ സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് നഗ്നചിത്രങ്ങളും വീഡിയോയും വാങ്ങുകയും ചെയ്തു.വിവാഹം കഴിക്കാൻ പോകുന്നയാളല്ലേയെന്നു കരുതി യുവതി ചിത്രങ്ങൾ നല്കി.

പിന്നീട് വീട്ടിലേക്ക് വരാനും ബന്ധുക്കളുമായി വിവാഹ ആലോചന നടത്താനും യുവതി ആവശ്യപ്പെട്ടതോടെ സക്കറിയ ഒഴിഞ്ഞ് മാറി. തുടർന്ന് ദൃശ്യങ്ങൾ ഷെയർ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതോടെയാണ് യുവതി ഏറ്റുമാനൂർ പൊലീസിനെ സമീപിച്ചത്. പൊലീസ് അന്വേഷണത്തിൽ സക്കറിയ നിരവധി സ്ത്രീകളുമായി അശ്ലീല സംഭാഷണങ്ങൾ നടത്തിയതായി കണ്ടെത്തി.

യുവതിയുടെ പരാതിയിൻമേൽ IPC 354D, 506, 509 ഐ ടി ആക്ട് 67 പ്രകാരം ഏറ്റുമാനൂർ പൊലീസ് കേസെടുത്തുവെങ്കിലും, വാർത്ത പുറം ലോകമറിയാതെ പൊലീസ് മുക്കുകയായിരുന്നു.കേസിൽ ചില അട്ടിമറികൾ നടന്നതായും സൂചനയുണ്ട്.