video
play-sharp-fill

ഡ്രൈവറുടെ ബ്ലഡ് പ്രഷർ കുറഞ്ഞു: മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; പ്രദേശത്ത് വൈദ്യുതി മുടങ്ങി

ഡ്രൈവറുടെ ബ്ലഡ് പ്രഷർ കുറഞ്ഞു: മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; പ്രദേശത്ത് വൈദ്യുതി മുടങ്ങി

Spread the love

സ്വന്തം ലേഖകൻ

മണർകാട്: നാലുമണിക്കാറ്റിനു സമീപം നീലാണ്ടപ്പടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.

ഡ്രൈവറുടെ ബ്ലഡ് പ്രഷർ കുറഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. അപകടത്തെ തുടർന്നു മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് വൈദ്യുതി മുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. മണർകാട് നിന്നും തിരുവഞ്ചൂർ ഭാഗത്തേയ്ക്കു കാറിൽ പോകുകയായിരുന്നു പത്തനംതിട്ട സ്വദേശികൾ.

നീലാണ്ടപ്പടിയിൽ വച്ച് പെട്ടെന്ന് കാർ ഡ്രൈവർക്ക് ബ്ലഡ് പ്രഷർ കുറയുകയും കാറിന്റെ നിയന്ത്രണം നഷ്ടമാകുകയുമായിരുന്നു.

കാർ നിയന്ത്രണം വിട്ട ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റും മാടക്കടയും ഇടിച്ചു തകർത്തു. ഇടിയേറ്റ് പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിൽ വീഴുകയും, വൈദ്യുതി ലൈൻ റോഡിലേയ്ക്കു മറിഞ്ഞു വീഴുകയും ചെയ്തു.

നാട്ടുകാർ ഓടിയെത്തിയെങ്കിലും വൈദ്യുതി ലൈൻകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല.
തുടർന്നു, വൈദ്യുതി വിതരണം വിച്ഛേദിച്ചതിന് ശേഷമാണ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്നു മണർകാട് നാലുമണിക്കാറ്റ് റോഡിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും പ്രദേശത്ത് മുടങ്ങിയിട്ടുണ്ട്. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്ത് എത്തി അറ്റകുറ്റപണികൾ ആരംഭിച്ചിട്ടുണ്ട്.