മണർകാട് നാലുമണിക്കാറ്റ് വീണ്ടും ഉഷാറാവുകയാണ് നാളെമുതൽ:ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന 5 സ്റ്റാർ റേറ്റിങ്ങുള്ള ക്ലീൻ ഫുഡ് സ്ട്ര‌ീറ്റ് പദ്ധതിയും കൂടുതൽ സൗകര്യങ്ങളും ലഭ്യമാകും: പ്രദേശത്തെ 24 വനിതകളാണ് ഈ സ്റ്റാളുകൾ പ്രവർത്തിപ്പിക്കുന്നത്. നാടൻ വിഭവങ്ങളാണ് പ്രത്യേകത.

Spread the love

കോട്ടയം: ഏറെ പുതുമകളോടെ മണർകാട് നാലുമണിക്കാറ്റിന് നാളെ തുടക്കം. . 2011ൽ തുറന്ന നാലുമണിക്കാറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (എഫ്എസ്എസ്എഐ) മാനദ ണ്ഡങ്ങൾ പാലിക്കുന്ന 5 സ്റ്റാർ റേറ്റിങ്ങുള്ള ക്ലീൻ ഫുഡ് സ്ട്ര‌ീറ്റ് പദ്ധതിയും കൂടുതൽ സൗകര്യങ്ങളും ലഭ്യമാകും. പുതിയ പദ്ധതികളുടെ ഉദ്ഘാടനം നാള നടക്കും.

നാടൻ കാഴ്ചകളും നിലവാരമു ള്ള നാടൻ ഭക്ഷണവും നാലുമ ണിക്കാറ്റിൽ ആസ്വദിക്കാം. മണർകാട് എറ്റുമാനൂർ റസിഡന്റ്സ് അസോസിയേഷനാണു നാലുമ ണിക്കാറ്റിന്റെ സംഘാടകർ. കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിന്റെ സാങ്കേതിക സഹായവുമുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പിന്തുണയുമുണ്ട്.

നാലുമണിക്കാറ്റ് അനുഭവം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട്- ഏറ്റുമാനൂർ ബൈപാസിൽ ഇരുവശത്തും പാടങ്ങളുള്ള വഴിയോര വിനോദ വിശ്രമ കേന്ദ്രമാണ് നാലുമണിക്കാറ്റ് . ബൈപാസിന് വശത്ത് 280 മിറ്റർ സ്ഥലമാണ് വിശ്രമ കേന്ദ്രമാക്കി മാറ്റിയത്. മരങ്ങൾ വച്ചുപിടിപ്പിച്ച് തണലൊരുക്കിയ പ്രദേശത്ത് ക്ലീൻ ഫുഡ് സ്ട്രീറ്റ് പദ്ധതി യുടെ ഭാഗമായി 12 ഫുഡ് സ്റ്റാളു കളാണ് വരുന്നത്. പ്രദേശത്തെ 24 വനിതകളാണ് ഈ സ്റ്റാളുകൾ പ്രവർത്തിപ്പിക്കുന്നത്. നാടൻ വിഭവങ്ങളാണ് പ്രത്യേകത.

ഇരിക്കാൻ ചാരുബെഞ്ചുകൾ,
പ്ലാവിന്റെ മാതൃകയിൽ തയാറാ ക്കിയ കുട്ടികൾക്കായുള്ള സ്ലൈഡ്, ഇരിക്കാനും ചിത്രമെടുക്കാനും കഴിയുംവിധമുള്ള വലിയ വള്ളം തുടങ്ങിയവ നാലുമണി ക്കാറ്റിന്റെ പ്രത്യേകതകളാണ്. ഇവിടെ പാടത്ത് ഇറങ്ങാനും സാധിക്കും. എപ്പോഴുമുള്ള നല്ല കാറ്റും വിശ്രമിക്കുന്നവർക്ക് ആശ്വാസമാകും. ലൈറ്റുകളും സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളുമുണ്ട്.

എത്താനുള്ള വഴി

കോട്ടയത്ത് നിന്ന് മണർകാട് വഴിയും ഇറഞ്ഞാൽ തിരുവഞ്ചൂർ വഴിയും മണർകാട്- ഏറ്റുമാനൂർ ബൈപാസിൽ പ്രവേശിച്ച് നാലുമണിക്കാറ്റിൽ എത്താം.

മണർകാട് വഴി 9.3 കിലോമീറ്റർ, ഇറഞ്ഞാൽ വഴി 8.7 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൂരം)

. ഏറ്റുമാനൂരിൽ നിന്ന് ഏറ്റുമാ നൂർ- മണർകാട് ബൈപാസിൽ കയറി നേരേ മണർകാട് ഭാഗ ത്തേക്ക് യാത്ര ചെയ്താൽ നാലുമണിക്കാറ്റിൽ എത്താം. 8.1 കിലോമീറ്റർ.

ഗൂഗിൾ മാപ്പിൽ നാലുമണി ക്കാറ്റ് തിരഞ്ഞാൽ ലൊക്കേഷൻ വിവരം കിട്ടും.

ശ്രദ്ധിക്കാൻ

.
മാലിന്യ നിർമാർജനത്തിന്റെ മാതൃകയായാണു നാലുമണിക്കാറ്റ് സ്ഥാപിച്ചത്. പ്രദേശത്ത് മാലിന്യം തള്ളാതിരിക്കാൻ വരുന്നവർക്കും ഉത്തരവാദിത്തമുണ്ട്.

സമീപത്തെ പാടങ്ങളിൽ
കൃഷി നടക്കുന്നതാണ്: ഇവിടെ യും മാലിന്യങ്ങൾ തള്ളരുത്.

. വഴിയോരം ആയതിനാൽ മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടു ണ്ടാക്കാതെ പാർക്ക് ചെയ്യുക.

നാളത്തെ ഉദ്ഘാടനം കഴിഞ്ഞാൽ ഫുഡ് സ്റ്റാളുകൾ രാവിലെ 11 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.

ഫുഡ് സ്റ്റാളുകളെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ സ്റ്റാളിന് സമീപത്തെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി.